ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. എടവണ്ണ കല്ലിടുമ്പ് കുപ്പറ്റകുന്ന് സ്വദേശി പാലപ്പറ്റ ഗംഗാധരൻ (51) ആണ് മരിച്ചത്. കിംഗ് ഫഹദ് ആശുപത്രിയിലായിരുന്നു മരണം.
തിങ്കളാഴ്ച വൈകുന്നേരം നെഞ്ചു വേദന അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞു. ജിദ്ദ വാട്ടർ കമ്പനിയിലെ ഡ്രൈവർ ആയിരുന്നു. മക്കൾ: ഷിഥുൻ ഗംഗ, ഷിൽബി ഗംഗ.

