ആലപ്പുഴ: സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു. ആലപ്പുഴ പാവുക്കര സ്വദേശി സലീല തോമസ് (60) ആണ് മരിച്ചത്. ഇന്നലെ തിങ്കളാഴ്ച (08/06/2020) രാത്രിയില്‍ പരുമല ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നെഞ്ചുവേദന ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിച്ചതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.