കഴുത്തിലണിഞ്ഞു നോക്കിയ മാലയുമായി സെയില്‍സ് ഗേളിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ കള്ളന്‍ പിടിയില്‍

കൊച്ചി: ഞാറയ്ക്കല്‍ അതുല്യ ജ്വല്ലറിയില്‍നിന്ന് സെയില്‍സ് ഗേളിനെ കബളിപ്പിച്ചു രണ്ട് പവന്റെ മാലയുമായി കടന്ന കള്ളനെ 11 ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഞാറയ്ക്കല്‍ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ എഴുപുന്ന കൈതപ്പറമ്പില്‍ വീട്ടില്‍ താമസിക്കുന്ന ഞാറയ്ക്കല്‍ സ്വദേശി ചാരക്കാട്ട് ജീമോന്‍ (24) ആണ് പിടിയിലായത്. മോഷണത്തിനുശേഷം തുറവൂര്‍ നാലുകുളങ്ങര ഭാഗത്ത് രഹസ്യസങ്കേതത്തില്‍ കഴിഞ്ഞുവന്ന പ്രതിയെ തിങ്കളാഴ്ച പുലര്‍ച്ചെ പിടികൂടി. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.

രണ്ടു പവന്റെ സ്വര്‍ണമാല ആവശ്യപ്പെട്ടാണ് പ്രതി ജ്വല്ലറിയിലെത്തിയത്. സെയില്‍സ് ഗേള്‍ തുക കണക്കുകൂട്ടുന്നതിനിടെ മാല കഴുത്തിലണിഞ്ഞ് കടന്നുകളയുകയായിരുന്നു. ജ്വല്ലറിയിലെ സിസിടിവി ക്യാമറയില്‍നിന്ന് മോഷ്ടാവിന്റെ ദൃശ്യം പോലീസിനു ലഭിച്ചെങ്കിലും എവിടെയെന്ന് ഒരു തുമ്പും ലഭിച്ചില്ല. പ്രതിയുടെ സ്ഥിരം മോഷ്ടാവായ കൂട്ടാളിയെ കണ്ടെത്തി ചോദ്യംചെയ്തതോടെയാണ് ഒളിത്താവളം മനസിലായത്. മാല മറ്റൊരു ജ്വല്ലറിയില്‍ വിറ്റുവെങ്കിലും പോലീസ് അതു വീണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →