ചികിത്സയ്‌ക്കെത്തിയ യുവതിയെ രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ക്ലിനിക്കില്‍വച്ച് പീഡിപ്പിച്ചു

ലഖ്‌നോ: ചികിത്സയ്‌ക്കെത്തിയ യുവതിയെ രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ക്ലിനിക്കില്‍വച്ച് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേയും കേസ് എടുത്തു. ക്ലിനിക്കിന്റെ ഉടമ ഡോ. അശോക് കുമാര്‍, മറ്റൊരു ഡോക്ടറായ അഖില്‍ എന്നിവര്‍ക്കെരേയാണ് കേസ് എടുത്തത്. പ്രതികള്‍ ഒളിവിലാണെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എച്ച് എസ് സിംഗ് പറഞ്ഞു.

വെള്ളിയാഴ്ച അമ്മയ്ക്കും സഹോദരനും ഒപ്പമാണ് യുവതി ക്ലിനിക്കില്‍ പരിശോധനയ്ക്ക് പോയത്. പരിശോധനയ്ക്കിടയില്‍ രണ്ട് ഡോക്ടര്‍മാരും ചേര്‍ന്ന് യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഈ സമയം കുടുംബാംഗങ്ങള്‍ പരിശോധനാമുറിയുടെ പുറത്ത് ആയിരുന്നു. ക്ലിനിക്കില്‍നിന്ന് ഇറങ്ങി വീട്ടിലെത്തിയശേഷമാണ് വീട്ടുകാരോട് സംഭവത്തെക്കുറിച്ചു പറഞ്ഞത്. യുവതി കുടുംബത്തോടൊപ്പം സ്റ്റേഷനിലെത്തി പരാതി നല്‍കി. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →