തിരുവനന്തപുരം: തിരുവനന്തപുരം കഠിനകുളത്തു നിന്നും ഭര്‍ത്താവും സുഹൃത്തുക്കളായ അഞ്ചു പേരും ചേര്‍ന്ന് ഭാര്യയെ കൂട്ട ലൈംഗീക വൈകൃതങ്ങള്‍ക്കും ബലാത്സംഗത്തിനും ഇരയാക്കി. അതീവ ഗുരതരാവസ്ഥയിലും അബോധാവസ്ഥയിലുമായ സ്ത്രീ ആശുപത്രിയിലാണ്. സ്ത്രീയുടെ ബന്ധുക്കളില്‍ നിന്നും വിവരം ലഭിച്ച പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു.
ഇന്ന് വെള്ളിയാഴ്ച (04/06/2020) വൈകീട്ട് നാലു മണിയോടെ പോത്തന്‍കോടുള്ള വീട്ടില്‍ നിന്നും വാഹനത്തില്‍ ഭാര്യയെയും കൂട്ടി പുതുക്കുറിച്ചിയില്‍ ഒരു വീട്ടിലേക്ക് കൊണ്ടുപോയി.
അവിടെയുണ്ടായിരുന്ന അഞ്ചുപേരും ചേര്‍ന്ന് നിര്‍ബന്ധിച്ച് മദ്യം നല്‍കി. പിന്നീട് ഇവര്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനും ലൈംഗീക വൈകൃതങ്ങള്‍ക്കും ഇരയാക്കി. അവിടെ ഇറങ്ങി ഓടി റോഡിലെത്തി. രാത്രി പത്തു മണിയോടെ റോഡരികില്‍ അതിലെ വന്ന കാര്‍ യാത്രക്കാര്‍ അവശനിലയില്‍ വീണുകിടക്കുന്ന സ്ത്രീയെ കണ്ടു. അവര്‍ സ്ത്രീയെ കണിയാപുരത്തുള്ള സ്വന്തം വീട്ടിലെത്തിച്ചു. അവശനിലയിലായ ഇവരെ വീട്ടുകാര്‍ ചിറയന്‍കീഴ് ആശുപത്രിയിലെത്തിച്ചു. സ്ത്രീ അബോധാവസ്ഥയിലാണ്. ദേഹമാസകലം പരിക്കുകളുണ്ട്. ക്രൂരമായി മര്‍ദ്ദിച്ചതായി കരുതുന്നു.
പോലീസിനും വിവരം നല്‍കി. അന്വേഷണം ആരംഭിച്ച പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കി അഞ്ചുപേര്‍ക്കായി തിരച്ചിലാരംഭിച്ചു.