പോലീസില്‍ 54 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റ നിയമനം, നാല് ഡിവൈഎസ്പിമാര്‍ക്ക് എസ്പി ആയി പ്രമോഷന്‍, 29 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: അഞ്ച് മുതിര്‍ന്ന ഡിവൈഎസ്പിമാരെയാണ് എസ്പിമാരാക്കിയത്. എസ്പിമാരായി സ്ഥാനക്കയറ്റം ലഭിച്ചവരില്‍ കെ സലിമിനെ എസ്എസ്ബി തൃശൂര്‍ റേഞ്ചിലും ടി കെ സുബ്രഹ്മണ്യനെ എസ്എസ്ബി സെക്യൂരിറ്റിയിലും എം ജെ സോജനെ എറണാകുളം ക്രൈംബ്രാഞ്ചിലും കെ കെ മൊയ്തീന്‍കുട്ടിയെ കാസര്‍കോട് ക്രൈംബ്രാഞ്ചിലും എം സി ദേവസ്യയെ കോഴിക്കോട് ക്രൈംബ്രാഞ്ചിലും നിയമിച്ചു.

എസ്പിമാരായ ബി കൃഷ്ണകുമാറിനെ ട്രാഫിക് സൗത്ത് സോണിലും കെ എല്‍ ജോണ്‍കുട്ടിയെ പിടിസി പ്രിന്‍സിപ്പലായും ഷാജി സുഗുണനെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലിലും വി എസ് അജിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും ബാസ്റ്റിന്‍ സാബുവിനെ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോയിലും എ എസ് രാജുവിനെ പാലക്കാട് ക്രൈംബ്രാഞ്ചിലും മാറ്റി നിയമിച്ചു.

ഡിവൈഎസ്പിമാരായ ജി സാബുവിനെ മലപ്പുറം അഡി. എസ്പിയായും സേവ്യര്‍ സെബാസ്റ്റ്യനെ കാസര്‍കോട് അഡി. എസ്പിയായും കുബേരന്‍ നമ്പൂതിരിയെ തൃശൂര്‍ അഡ്മിനിസ്‌ട്രേഷന്‍ അഡി. എസ്പിയായും കെ പി അബ്ദുല്‍ റസാഖിനെ കോഴിക്കോട് അഡ്മിന്‍ അഡി. എസ്പിയായും എം പ്രദീപ്കുമാറിനെ കോഴിക്കോട് റൂറല്‍ അഡി. എസ്പിയായും എസ് മധുസൂദനനെ കൊല്ലം റൂറല്‍ അഡി. എസ്പിയായും എസ് സുരേഷിനെ ഇടുക്കി അഡി. എസ്പിയായും ഇ എസ് ബിജിമോനെ തിരുവനന്തപുരം റൂറലില്‍ അഡി. എസ്പിയായും നിയമിച്ചു.

കാസര്‍കോട് അഡി. എസ്പി പി ബി പ്രശോഭിനെ പാലക്കാട്ടേക്കും എന്‍ രാജനെ ഇടുക്കിയില്‍നിന്ന് ആലപ്പുഴയിലേക്കും എ യു സുനില്‍കുമാറിനെ ആലപ്പുഴയില്‍നിന്ന് പത്തനംതിട്ടയിലേക്കും ഇ എന്‍ സുരേഷിനെ തിരുവനന്തപുരം റൂറലില്‍നിന്ന് എറണാകുളം റൂറലിലേക്കും മാറ്റി നിയമിച്ചു.

സ്ഥാനക്കയറ്റം ലഭിച്ച ഡിവൈഎസ്പിമാരായ എസ് വൈ സുരേഷിനെ ആറ്റിങ്ങലിലും ഷൈനു തോമസിനെ ചാത്തന്നൂരിലും വിനോദ്കുമാറിനെ തിരുവനന്തപുരം എസ്എസ്ബിയിലും നിയമിച്ചു. നെടുമങ്ങാട് ഡിവൈഎസ്പിയായി ജെ ഉമേഷ് കുമാറിനെയും എം എ നാസറിനെ കൊട്ടാരക്കരയിലും എന്‍ വി അരുണ്‍രാജിനെ തിരുവനന്തപുരം സൗത്ത് ട്രാഫിക്കിലും എം കെ സുല്‍ഫിക്കറിനെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചിലും എസ് എം സാഹിറിനെ തിരുവനന്തപുരം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലും നിയമിച്ചു.

Share
അഭിപ്രായം എഴുതാം