കൊല്ലം: കൊല്ലം കടപ്പാക്കടയില്‍ യുവാവിനെ ഗുണ്ടാസംഘം വീട്ടില്‍കയറി കുത്തിക്കൊന്നു. കടപ്പാക്കട എസ്‌വി ടാക്കീസിനു സമീപം കോതേത്ത് നഗര്‍- 51ല്‍ കിച്ചു എന്നു വിളിക്കുന്ന ഉദയ്കിരണ്‍(25) ആണ് മരിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ പുള്ളിക്കട സ്വദേശി മൊട്ട വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കുത്തേറ്റ കിച്ചുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പരിക്കേറ്റ മൊട്ട വിഷ്ണു മെഡിട്രിന ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലത്തെ യുവമോര്‍ച്ച പ്രവര്‍ത്തകനാണ് ഉദയ്കിരണ്‍.
വീട്ടില്‍കയറി ഗുണ്ടാസംഘം യുവാവിനെ കുത്തി കൊലപ്പെടുത്തി .
