സ്മാര്‍ട്ട് ഫോണ്‍ ഇല്ല, ടിവി നന്നാക്കാന്‍ അച്ഛന്റെ കൈയില്‍ പണവുമില്ല; വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു

മലപ്പുറം: സ്മാര്‍ട്ട് ഫോണ്‍ ഇല്ല, ടിവി നന്നാക്കാന്‍ അച്ഛന്റെ കൈയില്‍ പണവുമില്ല; വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. വളാഞ്ചേരി മാങ്കേരി ദലിത് കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ് തിങ്കളാഴ്ച തീകൊളുത്തി മരിച്ചത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ദേവികയുടെ ആത്മഹത്യാക്കുറിപ്പ് കിട്ടിയിട്ടുണ്ട്. ‘ഞാന്‍ പോകുന്നു’ എന്നു മാത്രം നോട്ട്ബുക്കില്‍ എഴുതിയിരുന്നു.

കൂലിപ്പണിക്കാരനായ പിതാവിന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പണമല്ലാത്തതിനാല്‍ കേടായ ടിവി നന്നാക്കാനും കഴിഞ്ഞില്ല. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പറഞ്ഞിരുന്നുവെന്നും പഠനത്തില്‍ മിടുക്കിയായിരുന്ന ദേവിക പഠനം തടസ്സപ്പെടുമോയെന്ന് ആശങ്കപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →