കുറിവിലങ്ങാട്: വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ഈഴകുന്നേൽ ജോർജ് ജോസഫ് (34) ആണ് മരിച്ചത്. ഭാര്യ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി.
കുറവിലങ്ങാട് എംസി റോഡിൽ കാളികാവ് പള്ളിക്കു സമീപമാണ് വാഹനാപകടം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ 7 15 നായിരുന്നു അപകടം.
കോട്ടയം ഭാഗത്തുനിന്ന് വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ചെന്ന് ഇരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ഇന്ന് ജോർജ് ജോസഫ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. എലിസബത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

