ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ടൂറിസംമന്ത്രി സത്പാല്‍ മഹാരാജിന് കൊറോണ സ്ഥിരീകരിച്ചു. ഭാര്യ അമൃത റാവത്തിന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മന്ത്രിക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. അമൃതയുടെ പരിശോധനാഫലം പോസിറ്റീവായതോടെ മന്ത്രിയുള്‍പ്പെടെ 40 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. വെള്ളിയാഴ്ച നടന്ന കാബിനറ്റ് യോഗത്തില്‍ മഹാരാജ് പങ്കെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ക്വാറന്റൈനിലാകും. മന്ത്രിക്കുപുറമേ മകനും മരുമകളുമടക്കം അദ്ദേഹവുമായി ബന്ധപ്പെട്ട 22 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തരാഖണ്ഡില്‍ ടൂറിസം മന്ത്രിക്ക് കൊറോണ
