ലണ്ടന്‍: ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ ബ്രിട്ടനില്‍ പ്രതിഷേധം ശക്തിപ്പെടുന്നു. ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധപ്രകടനമാണ് നടന്നത്. വംശീയവെറി അവസാനിപ്പിക്കണമെന്ന മുദ്രാവാക്യവുമായി ആളുകള്‍ തെരുവിലിറങ്ങി. അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് തങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് ലണ്ടനിലെ പ്രതിഷേധക്കാര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടിഷ് ഭരണകൂടം ഏര്‍പ്പെടുത്തിയ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ആയിരങ്ങള്‍ സമരവേദിയില്‍ തടിച്ചുകൂടിയത്.