കൊല്ലം: ഉത്തരയുടെ പേരില്‍ വന്‍തുകയുടെ ഇന്‍ഷുറന്‍സും സൂരജ് എടുത്തിരുന്നു. അവകാശിയെന്ന നിലയില്‍ തുക തട്ടാമെന്നും കരുതി. ഉത്തരയുടെ പേരില്‍ ഭര്‍ത്താവ് സൂരജ് ഭീമമായ തുകയ്ക്ക് ഇന്‍ഷുറന്‍സാണ് എടുത്തിരുന്നത്. ഈ തുക കൂടി തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഉത്തരയുടെ വീട്ടുകാരുമായി ഇക്കാര്യം പോലീസ് സംസാരിച്ചു. ഉത്തര കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്കുമുമ്പാണ് ഇന്‍ഷുറന്‍സ് എടുത്തെതെന്നാണ് വിവരം. കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക ലക്ഷ്യംതന്നെയാണെന്ന് അന്വേഷകസംഘം നേരത്തെ കണ്ടെത്തിയിരുന്നു.
ഇതിനിടയിലാണ് ഇന്‍ഷുറന്‍സ് സംബന്ധിച്ച സൂചന ലഭിച്ചത്. പോളിസി സംബന്ധിച്ച രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. അതേസമയം സൂരജിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. അഞ്ചുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ പോലീസ് ആവശ്യപ്പെടും. വനംവകുപ്പും പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും. പ്രതികളുടെ പേരില്‍ വനംവകുപ്പ് നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.