വരാനിരിക്കുന്നത് ഗ്രേഡ് അഞ്ചില്‍പെട്ട വൈറസ് ബാധ; ജനസംഖ്യയില്‍ പകുതി ലോകത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന് അമേരിക്കന്‍ ഗവേഷകന്‍

ന്യൂയോര്‍ക്ക്: വരാനിരിക്കുന്നത് ഗ്രേഡ് അഞ്ചില്‍പെട്ട വൈറസ് ബാധ. ജനസംഖ്യയില്‍ പകുതി ലോകത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന് അമേരിക്കന്‍ ഗവേഷകന്‍. ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുകയും ലക്ഷക്കണക്കിന് ആളുകളെ ഇതിനോടകം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുകയും ചെയ്ത കൊറോണ വൈറസിനെക്കാള്‍ മാരകമായ രോഗാണു ലോകത്ത് എത്തുമെന്നാണ് ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്‍ അവകാശപ്പെടുന്നത്. കൊറോണ വൈറസ് വെറുമൊരു ഡ്രസ് റിഹേഴ്സല്‍ മാത്രമാണ്. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ നിഗ്രഹിക്കാന്‍ കെല്‍പുള്ള വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണ് കൊവിഡ് എന്നും ഡോ. മൈക്കിള്‍ ഗ്രെഗര്‍ പറയുന്നു.

കൊവിഡ്-19 കാറ്റഗറി രണ്ടിലോ മൂന്നിലോ പെടുത്താവുന്ന മഹാമാരിയാണ്. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍, ഇനി വരുന്നത് കാറ്റഗറി അഞ്ചില്‍പെടുന്നതായിരിക്കും. രോഗംബാധിച്ച രണ്ടുപേരില്‍ ഒരാള്‍ ഉറപ്പായും മരിക്കുമെന്നും മൈക്കിള്‍ ഗ്രെഗര്‍ പറയുന്നു.

മൃഗങ്ങളുമായുള്ള ഇടപഴകലില്‍നിന്നാണ് രോഗങ്ങള്‍ മനുഷ്യരിലേക്ക് സംക്രമിക്കുന്നത്. മൃഗങ്ങളെ പരിപാലിക്കുന്നതും അവയെ കൊന്നുതിന്നുന്നതും മൂലം മഹാമാരികളോടുള്ള പ്രതിരോധത്തില്‍ മനുഷ്യശരീരം ദുര്‍ബലമാവുന്നു. അടുത്ത വൈറസ് വ്യാപനം കോഴികളില്‍നിന്നാവാം ഉണ്ടാവുകയെന്നും ഇദ്ദേഹം പ്രവചിക്കുന്നു. ഫാമുകളില്‍ അനാരോഗ്യകരമായ സാഹചര്യത്തില്‍ വളരുന്ന കോഴികളില്‍നിന്ന് വൈറസ് ബാധയുണ്ടാവുമെന്ന് ഡോ. മൈക്കിള്‍ ഗ്രെഗര്‍ എഴുതിയ ‘ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക്’ എന്ന പുസ്തകത്തില്‍ ഇദ്ദേഹം പറയുന്നു.

Share
അഭിപ്രായം എഴുതാം