തിരുവനന്തപുരം: വരുന്ന നാല് ദിവസം കേരളത്തില്‍ അതിശക്തമായ മഴയും പിന്നാലെ കാലവര്‍ഷവും ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കനത്ത മഴയുണ്ടാവുമെന്നതിനാല്‍ വെള്ളിയാഴ്ച അഞ്ചുജില്ലകളിലും ശനിയാഴ്ച എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മത്സ്യബന്ധനത്തിന് നിരോധനവും കടലിലുള്ളവര്‍ ഉടന്‍ മടങ്ങിയെത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിമുതലാണ് മത്സ്യബന്ധനത്തിന് നിരോധനം. കടലിലുള്ളവര്‍ രാത്രിയോടെ മടങ്ങിയെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. യെമന്‍ തീരത്തിനു സമീപവും ലക്ഷദ്വീപിന് സമീപത്തുമാണ് ന്യൂനമര്‍ദങ്ങള്‍ രൂപംകൊള്ളാന്‍ സാധ്യത. 29ന് തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്.

