കാസര്‍കോഡ്; അധ്യാപക ഒഴിവ്

കാസര്‍കോഡ്‌: കിനാനൂര്‍ കരിന്തളം ഗവണ്‍മെന്റ് ആര്‍ട്ട്സ് ആന്റ്‌ സയന്‍സ് കോളേജില്‍  കൊമേഴ്‌സ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേര്‍ണലിസം  വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്.  ഹിന്ദി വിഷയത്തിന് ജൂണ്‍ എട്ടിന് രാവിലെ 11 നും മലയാളം, ഹിസ്റ്ററി, ഇക്കണോമിക്‌സ് വിഷയങ്ങള്‍ക്ക്  ജൂണ്‍ ഒമ്പതി ന് രാവിലെ 11 നും കൊമേഴ്‌സ്, ഇംഗ്ലീഷ്, ജേര്‍ണലിസം വിഷയങ്ങള്‍ക്ക്  ജൂണ്‍ 10 ന് രാവിലെ 11 നും  കോളേജില്‍ കൂടിക്കാഴ്ച നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധികരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പാനലിലെ രജിസ്‌ട്രേഷന്‍  നമ്പരും സഹിതം വേണം  കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  0467-2235955, 8281336261.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83108

Share
അഭിപ്രായം എഴുതാം