ഗര്‍ഭിണിയായ മലയാളിയുവതി സൗദി അറേബ്യയില്‍ അന്തരിച്ചു

റിയാദ്: ഗര്‍ഭിണിയായ മലയാളിയുവതി സൗദി അറേബ്യയില്‍ അന്തരിച്ചു. തിരൂരങ്ങാടി കുണ്ടൂര്‍ അനസ് ഉള്ളക്കംതയ്യിലിന്റെ ഭാര്യ ജാസിറ(27)യാണ് ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജിദ്ദയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചുമാസം ഗര്‍ഭിണിയായ ഇവര്‍ നാട്ടിലേക്കു മടങ്ങാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനായി കാത്തിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മരണം. ജാസിറയുടെ ഭര്‍ത്താവ് ജിദ്ദയില്‍ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ്. നാലുവയസുള്ള ഒരു ആണ്‍കുട്ടിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →