കേരളത്തില്‍ ഞായറാഴ്ച ഈദുല്‍ ഫിത്തര്‍

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചയാണ് ചെറിയ പെരുന്നാള്‍. മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാരും കേരള ഹിലാല്‍ കമ്മിറ്റിയും അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീടുകളിലായിരിക്കും ഈദ് നമസ്‌കാരം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി ഒമ്പതുമണിവരെ തുറക്കാം. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →