ന്യൂഡൽഹി: എൻഐഎ യുടെ പ്രത്യേക കോടതി പ്രവർത്തിക്കാത്ത സാഹചര്യത്തിൽ യു എ പി എ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട വിചാരണത്തടവുകാരന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കോടതി സർക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് വിപിൻ സംഘി, രജനീഷ് ഭാട്നഗർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര- ഡൽഹി സർക്കാരുകൾക്ക് നോട്ടീസ് അയച്ചത്. കൊറോണ വ്യാപനത്തെ തുടർന്ന് പ്രത്യേക കോടതികള്‍ ഉൾപ്പെടെ എല്ലാ കോടതികളും പ്രവർത്തിക്കാതെ ആയത് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. ഏപ്രിൽ ഒമ്പതാം തീയതി ജഫ്രാബാദ് ലോക്കൽ പോലീസ് ചാർജ് ചെയ്തത് കേസിൽ ജയിലിൽ കഴിയുന്ന സഹോദരിക്ക് വേണ്ടി അഖിൽ ഹുസൈൻ എന്നയാളാണ് ഹർജി ഫയൽ ചെയ്തത്.
എൻഐഎ പ്രത്യേക കോടതികൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ യു എ പി എ പ്രകാരം ജയിലിൽ കഴിയുന്ന വിചാരണ തടവുകാരന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജിയിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു
