അതിർത്തിയിൽ കൊറോണ അതിവേഗ ആൻറി ബോഡി പരിശോധന നടത്തുവാൻ ഉത്തർഖണ്ഡ് ഹൈക്കോടതി

ഡെറാഡൂൺ : മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉത്തരാഖണ്ഡിലേക്ക് മടങ്ങിവരുന്ന ആളുകളെ അതിർത്തികളിൽ കൊറോണ പരിശോധനയ്ക്ക് അതിവേഗ ആൻറി ബോഡി ടെസ്റ്റ് നടത്താൻ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. പൊതുവായ ക്ലിനിക്കൽ പരിശോധനയോ താപനില പരിശോധനയോ ആണ് ഇപ്പോൾ അതിർത്തികളിൽ നടത്തിവരുന്നത് എന്നും ഇത്തരം പരിശോധനകൾ മതിയായ രോഗ നീരീക്ഷണം പരിശോധനയുമല്ല എന്നും കാണിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇപ്പോൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകൾ അതിർത്തികളിൽ എത്തിച്ചേർന്നു കൊണ്ടിരിക്കുന്ന ആളുകളുടെ എണ്ണവുമായി താരതമ്യം ചെയ്ത് പരിഗണിക്കുമ്പോൾ മതിയായ തരത്തിലുള്ളതല്ല എന്ന് കോടതി നിരീക്ഷിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →