ദുബയ്: ആറുകോടിയുടെ തട്ടിപ്പുനടത്തിയശേഷം ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് കടന്നു. ദുബയിലെ വ്യാപാരികള്‍ക്ക് വന്‍തുകയുടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച മുംബൈ സ്വദേശി യോഗേന്ദ്ര അശോകാണ് വന്ദേഭാരത് മിഷന്‍വഴി നാട്ടിലേക്ക് കടന്നതായി പരാതി ഉയര്‍ന്നത്. ആറുകോടി ഇന്ത്യന്‍ രൂപയുടെ വണ്ടിച്ചെക്കുകള്‍ ഇയാള്‍ പല വ്യാപാരികള്‍ക്കായി നല്‍കിയിരുന്നു. 11ന് അബൂദബിയില്‍നിന്ന് ഹൈദരബാദിലേക്കു പോയ വിമാനത്തിലാണ് ഇന്ത്യയിലെത്തിയത്. ഇയാള്‍ക്കെതിരെ യുഎഇ പൗരന്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് കമ്പനികളുടെ പേരില്‍ യുഎഇ സ്വദേശികളായ വനിതകള്‍ക്കും ഇയാള്‍ ചെക്ക് നല്‍കിയിട്ടുണ്ട്. വന്‍തുകയുടെ ചരക്കുകള്‍ സ്വന്തമാക്കി കടന്ന ഇയാളെക്കുറിച്ച് ഇപ്പോള്‍ വിവരമില്ലെന്ന് പരാതിയില്‍ പറയുന്നു. ചെക്കുകളെല്ലാം മടങ്ങാന്‍ തുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നാട്ടിലേക്കു കടന്നതായി വിവരം ലഭിച്ചത്.
ആറുകോടിയുടെ തട്ടിപ്പ് നടത്തി ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് കടന്നു
