സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ അയക്കല്‍; യുവാവ് അറസ്റ്റില്‍

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ അയക്കല്‍ ഹോബിയാക്കിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പെരുവള്ളൂര്‍ പറമ്പില്‍പീടിക വടക്കീല്‍മാട് പുറായില്‍ ആഷിഫിനെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ പേരിലാണ് ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ തയ്യാറാക്കുന്നത്. ശേഷം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇയാള്‍ സൗഹൃദ അഭ്യര്‍ഥന അയക്കും. തുടര്‍ന്ന് അവരെ സൗഹൃദ പട്ടികയിലാക്കുകയും ഫേസ്ബുക്ക് മെസഞ്ചറിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുകയുമാണ് ഇയാള്‍ ചെയ്തുവന്നിരുന്നത്. 25കാരനായ ആഷിഫിനെതിരേ കാലിക്കറ്റ് സര്‍വകലാശാലയിലെ ഒരു അധ്യാപികയും ഗവേഷണ വിദ്യാര്‍ഥിനിയും ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →