ഡല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത പുതിയ യുദ്ധവിമാനം രംഗത്ത്. പ്രതിരോധരംഗത്തെ മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് ശക്തിപകര്‍ന്ന് എണ്ണായിരം കോടി രൂപയുടെ ലൈറ്റ് കോംബാക്റ്റ് യുദ്ധവിമാനം (എല്‍സിഎ) ഈമാസം അവസാനം പ്രവര്‍ത്തനസജ്ജമാവും. വ്യോമസേനാ മേധാവി എയര്‍ ചീഫ് രാകേഷ്‌കുമാര്‍ സിങ് ബദൗരിയ അറിയിച്ചതാണിത്. എല്‍സിഎയുടെ രണ്ടാം ബാച്ചാണിത്. 39,000 കോടി രൂപ മുതല്‍മുടക്കു പ്രതീക്ഷിക്കുന്ന എല്‍സിഎ മാര്‍ക് എ1 യുദ്ധവിമാനങ്ങളില്‍ 83 എണ്ണത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.
ഇന്ത്യയുടെ മണ്ണില്‍ ഇനി ഭീകരാക്രമണമുണ്ടായാല്‍ പാകിസ്താന്‍ നന്നായി വിഷമിക്കേണ്ടിവരുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തില്‍ വ്യോമസേനാ മേധാവി പറഞ്ഞു. പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാംപുകള്‍ക്ക് നേരേ ആകാശമാര്‍ഗം ആക്രമണംനടത്താന്‍ വ്യോമസേന സജ്ജമാണ്. ഭീകരക്യാംപുകള്‍ കൃത്യമായി തകര്‍ക്കാന്‍ വ്യോമസേനയ്ക്ക് അനായാസം സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.