ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു; പ്രവാസികളുടെ വരവും കുടിയേറ്റ തൊഴിലാളികളുടെ സഞ്ചാരങ്ങളും പുതിയ പ്രതിസന്ധി; രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവിന് സാധ്യത.

ന്യൂഡൽഹി: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രോഗബാധയിൽ മുൻ നിരയിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ചേർക്കപ്പെടുന്നു. മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നതോടൊപ്പം രോഗികളുടെ എണ്ണവും കൂടുന്നുണ്ട്. രോഗബാധ ഏറ്റവും കൂടുതലുള്ള ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, സംസ്ഥാനങ്ങളിൽനിന്ന് മടങ്ങിവരുന്ന കുടിയേറ്റ തൊഴിലാളികളുടെ രോഗബാധ രാജ്യത്ത് പ്രസരണം ചെയ്യപ്പെടുന്നുണ്ട്. കാര്യമായ സുരക്ഷ മുൻകരുതൽ ഒന്നുമില്ലാതെയാണ് കുടിയേറ്റ തൊഴിലാളികളുടെ സഞ്ചാരം. ഇവരുടെ മടക്കയാത്രയ്ക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ സർക്കാരുകൾ വരുത്തിയ പിഴവ് രോഗബാധയിൽ പ്രതിഫലിക്കുന്ന സ്ഥിതിയാണുള്ളത്. സ്വന്തം നിലയിൽ ലോറികളിലും ബസ്സുകളിലും തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്നവർക്കിടയിൽ ഒരു രോഗി ഉണ്ടായാൽ പോലും ഭൂരിപക്ഷം ആളുകളെയും രോഗം ബാധിക്കുന്ന അവസ്ഥയിലാണ് യാത്ര. അനധികൃതമായി മടങ്ങിയെത്തുന്നവർ ക്വാറൻന്റെ നിൽ പോകുന്നുമില്ല. വീട്ടുകാർക്കും നാട്ടുകാർക്കും രോഗം പകരാനുള്ള സാധ്യത ആണ് സൃഷ്ടിക്കുന്നത്.

ഇന്ത്യയിലെ ഇന്നു വരെയുള്ള (19/05/2020) രോഗികളുടെ എണ്ണം 101385 ആയി. 58967 പേര്‍ ചികിത്സയിലുണ്ട്. മരണം 3161. 39257 രോഗം ഭേദമായി വീടുകളിലേക്ക് പോയി. രോഗബാധ ഏറ്റവും കൂടുതലുള്ള ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, സംസ്ഥാനങ്ങളിലാണ്.

ഗുജറാത്തില്‍ ആകെ രോഗബാധിതര്‍ 11745 ആണ്. 6247പേര്‍ ചികിത്സയിലുണ്ട്. മരണം 694 ആയി.

മഹാരാഷ്ട്രയില്‍ 35058 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 8437 പേരുടെ അസുഖം ഭേദമായി. 25372 പേര്‍ ചികിത്സയിലുണ്ട്. 1249 പേരുടെ മരണവും സംഭവിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലാകട്ടെ ആകെ രോഗ ബാധിതര്‍ 11760 ആണ്. 82 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 7272 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 4406 പേരുടെ രോഗം ഭേദമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →