കൊറോണ പരിശോധനയില്‍ നെഗറ്റീവ് ആയ വരെ മാത്രമേ റിമാന്‍ഡ് ചെയ്യാവൂ എന്ന് രാജസ്ഥാനില്‍ കോടതി

ജയ്പൂര്‍: കൊറോണ രോഗ പരിശോധനയില്‍ നെഗറ്റീവ് എന്നു തെളിഞ്ഞവരെ മാത്രമേ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയക്കാവൂ എന്ന് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 16/ 05/2020 ശനിയാഴ്ച പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയ കേസെടുത്താണ് ഈ കോടതി വിധി പുറപ്പെടുവിച്ചത്. ഇന്ന് (17/05/2020) ഞായറാഴ്ച ആണ് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മെഹന്തി , ജസ്റ്റിസ് അശോക് കുമാര്‍ ഗൗര്‍ എന്നിവരടങ്ങിയ ബെഞ്ച് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിധി പുറപ്പെടുവിച്ചത്.

ജയ്പൂര്‍ ജില്ലാജയിലില്‍ വിചാരണത്തടവുകാര്‍ അടക്കം 55 പേര്‍ക്ക് കൊറോണ ബാധിച്ച സാഹചര്യം വ്യക്തമാക്കിക്കൊണ്ടുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു കോടതിയുടെ ഇടപെടല്‍.

423 തടവുകാരുള്ള ജയിലില്‍ ഇതിനോടകം 128 പേരിലേക്ക് രോഗം ബാധിച്ചു എന്ന സാഹചര്യവും കോടതി പരിഗണിച്ചു.

കോടതി പ്രകടിപ്പിച്ച നിര്‍ദേശങ്ങള്‍ ഇനി പറയുന്നു.
  • രോഗ പരിശോധന നടത്തിയ നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ റിമാന്‍ഡ് ചെയ്ത് ജയില്‍ കസ്റ്റഡിയിലോ പോലീസ് കസ്റ്റഡിയിലോ അയയ്ക്കാവൂ.
  • ഇത്തരം പരിശോധന കൂടാതെ വന്നിട്ടുള്ളവരെ ജയിലില്‍ 21 ദിവസം പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍ താമസിപ്പിക്കണം. ഇതിനുശേഷം വൈദ്യപരിശോധന നടത്തി രോഗ വിമുക്തമാണ് എന്ന് ഉറപ്പായാല്‍ മാത്രമേ ജയിലിലെ ജനറല്‍ വാര്‍ഡില്‍ തടവുകാരെ എത്തിക്കാവൂ.
  • ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ജയില്‍ പുള്ളികളുമായി ഇടപെടുന്ന ജീവനക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കുകയും പരിശോധനകള്‍ക്ക് വിധേയമായി രോഗം പകര്‍ന്നില്ല എന്ന് ഉറപ്പാക്കുകയും വേണം
  • ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഐസൊലക്ഷന്‍ വാര്‍ഡുകള്‍ സന്ദര്‍ശിക്കുകയും വൃത്തിയും ശുചിത്വവും ഉണ്ടെന്ന് ഉറപ്പുവരുത്തകയും ചെയ്യണം.
  • ഐസൊലേഷന്‍ വാര്‍ഡിലെ തടവുകാര്‍ക്ക് എല്ലാ ദിവസവും പരിശോധന നടത്തുവാന്‍ ജയില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കണം.
  • രാജസ്ഥാനില്‍ വിവിധ ജയിലുകളിലായി ഇരുപതിനായിരത്തോളം തടവുകാരാണ് ഉള്ളത്. 22000 ആളുകളെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് സംസ്ഥാനത്തുള്ളത്.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →