കൊറോണ ബാധിച്ച് അബൂദബിയില്‍ മലയാളി മരിച്ചു

മടിക്കൈ: കോവിഡ് ബാധിച്ച് മടിക്കൈ സ്വദേശി അബൂദബിയില്‍ മരിച്ചു. മടിക്കൈ അമ്പലത്തറ സ്വദേശി സി കുഞ്ഞാമു(53) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി മഫ്റഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അബൂദബി ബനിയാസില്‍ ഗ്രോസറി നടത്തുകയായിരുന്നു ഇദ്ദേഹം. പരേതനായ വെള്ളച്ചേരി മമ്മുഞ്ഞിയുടെ മകനാണ്.

മാതാവ്: കുഞ്ഞാമി. സീനത്താണ് ഭാര്യ. മക്കള്‍: ശഹര്‍ബാന(ബിഫാം വിദ്യാര്‍ഥിനി), ശര്‍മില(പ്ലസ്2 വിദ്യാര്‍ഥിനി), ഷഹല(എട്ടാം ക്ലാസ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: മൂസ പടന്നക്കാട്(കാഞ്ഞങ്ങാട് മുസ്‌ലിം ജമാഅത്ത് ക്ഷേമകാര്യ സെക്രട്ടറി), മജീദ്, സമദ്, സുബൈദ, സീനത്ത്, സഫിയ, പരേതയായ ഫാത്തിമ. സംസ്‌കാരം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →