700 കിലോമീറ്റർ കുടുംബത്തെ ഉന്തുവണ്ടിയിൽ വലിച്ച് തൊഴിലാളി

ഭോപ്പാല്‍: ഹൈദരാബാദിൽ നിന്ന് മധ്യപ്രദേശിലേക്ക്‌ ഗർഭിണിയായ ഭാര്യയേയും കൈ കുഞ്ഞിനെയും ഉന്തുവണ്ടിയിൽ 700 കിലോമീറ്റർ താണ്ടി തൊഴിലാളിയുടെ ഗ്രാമത്തിലെത്തിപെട്ടു. മറ്റു നിവൃത്തിയില്ലാതെ ആണ് രാമു ഈ സാഹസത്തിന് മുതിർന്നത്. ഏറെ ദൂരം നടന്നെങ്കിലും ഭാര്യയുടെ ആരോഗ്യനില കണക്കിലെടുത്തായിരുന്നു കുറ്റിക്കാട്ടിൽ നിന്ന് ശേഖരിച്ച മരക്കഷ്ണങ്ങൾ ഉപയോഗിച്ച് വണ്ടി തരപ്പെടുത്തിയത്.

ചൊവ്വാഴ്ച ഇവർ സ്വന്തം ഗ്രാമത്തിൽ സുരക്ഷിതരായി എത്തി. മഹാരാഷ്ട്രയിലെ അതിർത്തിയിൽ സബ് ഡിവിഷണല്‍ ഓഫീസര്‍ നിതേഷ് ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂവര്‍ക്കും ഭക്ഷണവും ബിസ്‌കറ്റും വെള്ളവും നല്‍കിയിരുന്നു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. തുടർന്ന് വാഹനത്തിൽ ആണ് ഇവരെ സ്വന്തം ഗ്രാമത്തിലേക്ക് യാത്രയാക്കിയത്. ഇനി 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. ഉത്തരേന്ത്യയിൽ തൊഴിലാളികളുടെ പലായനം ഇപ്പോഴും പതിവുകാഴ്ചയാണ്. ഇതിനിടയിൽ അപകടത്തിൽപെടുന്നവരും മരണമടയുന്നവരും കുറവല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →