പാവപ്പെട്ടവരെയും കുടിയേറ്റ തൊഴിലാളികളെയും കൃഷിക്കാരെയും ചെറുകിട വ്യവസായികളെയും വഴിയോര കച്ചവടക്കാരെയും സഹായിക്കുന്നതിന് ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 2.5 കോടി കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ഇളവോടെയുള്ള വായ്പ
  • പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്കായാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖാന്തരമുള്ള പ്രത്യേക പദ്ധതി
  • മത്സ്യത്തൊഴിലാളികളും കന്നുകാലി വളര്‍ത്തല്‍ കര്‍ഷകരും ഈ പദ്ധതിയില്‍ ഉള്‍പ്പെടും.
  • രണ്ടരക്കോടി കര്‍ഷകര്‍ക്ക് ആനുകൂല്യം
സി എ എം പി എ ഫണ്ടുപയോഗിച്ച് 6000 കോടി രൂപയുടെ തൊഴിലവസരം
  • 6000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഉടന്‍ അംഗീകാരം
  • നഗരമേഖലകളില്‍ വനവല്‍ക്കരണവും തോട്ടംജോലികളും
  • വനപരിപാലനം, മണ്ണ്, ഈര്‍പ്പ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
  • വനസംരക്ഷണം, വനം വന്യജീവി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, വന്യജീവി സംരക്ഷണവും പരിപാലനവും
  • നഗര, അര്‍ധ നഗര, ഗ്രാമ പ്രദേശങ്ങളില്‍ ജോലിസാധ്യതകള്‍ സൃഷ്ടിക്കും
  • ഗിരിവര്‍ഗമേഖലയിലും ജോലി സാധ്യതകള്‍
തെരുവുകച്ചവടക്കാര്‍ക്ക് 5000 കോടി രൂപയുടെ പ്രത്യേക വായ്പാസൗകര്യം
  • ഒരുമാസത്തിനുള്ളില്‍ തെരുവുകച്ചവടക്കാര്‍ക്ക് വായ്പാ സൗകര്യം
  • പ്രാരംഭ പ്രവര്‍ത്തന മൂലധനം 10000 രൂപ വരെ
  • 50 ലക്ഷം തെരുവുകച്ചവടക്കാര്‍ക്കു പ്രയോജനം
  • 5000 കോടി രൂപ ലഭ്യമാക്കും
കുടിയേറ്റത്തൊഴിലാളികള്‍ക്കും നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കും താങ്ങാവുന്ന വാടകയില്‍ ഭവനസമുച്ചയങ്ങള്‍
  • പിഎംഎവൈ പദ്ധതിക്കുകീഴിലാണ് താമസിക്കാനിടം.
  • നഗരങ്ങളിലെ സര്‍ക്കാര്‍ അധീനതയിലുള്ള കെട്ടിടങ്ങള്‍ പിപിപി മോഡില്‍ താങ്ങാവുന്ന വാടകയുള്ള ഭവനസമുച്ചയങ്ങളാകും.
  • നിര്‍മാണ യൂണിറ്റുകള്‍, വ്യവസായങ്ങള്‍, സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ എന്നിവയുടെ സ്ഥലം ഭവനസമുച്ചയങ്ങളാക്കാന്‍ പ്രത്യേക ആനുകൂല്യങ്ങള്‍.
  • സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഗനൈസേഷനുകള്‍ എന്നിവ വാടക കുറഞ്ഞ ഭവനസമുച്ചയങ്ങള്‍ സജ്ജമാക്കും.
കുടിയേറ്റക്കാര്‍ക്ക് 2 മാസത്തേക്ക് സൗജന്യ ഭക്ഷ്യ ധാന്യവിതരണം
  • വിവിധ സംസ്ഥാനങ്ങളില്‍ കുടിയേറിയവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ച.
  • എന്‍എഫ്എസ്എ, സംസ്ഥാന റേഷന്‍ കാര്‍ഡ് ആനുകൂല്യങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ആളൊന്നിന് ഒരുമാസത്തേക്ക് അഞ്ചുകിലോ ധാന്യം വീതം രണ്ടുമാസം.
  • 8 കോടിപ്പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു.
  • 3500 കോടി രൂപയാണ് രണ്ടുമാസത്തിനിടെ ഇതിനായി ചെലവഴിച്ചത്.
  • ചെലവു പൂര്‍ണമായും വഹിച്ചത് കേന്ദ്രസര്‍ക്കാര്‍.
  • അര്‍ഹരെ തെരഞ്ഞെടുക്കലും വിതരണവും നടപ്പാക്കിയത് സംസ്ഥാന സര്‍ക്കാരുകള്‍
തൊഴില്‍ നയം – തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍
  • സ്ഥിരം ജീവനക്കാര്‍ അല്ലാത്തവര്‍ക്കായി  സാമൂഹിക സുരക്ഷാ പദ്ധതി
  • തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി റീ-സ്‌കില്ലിംഗ് ഫണ്ട് അവതരിപ്പിച്ചു
  • രാത്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് എല്ലാ തൊഴിലുകളും സുരക്ഷാമുന്‍കരുതലും ഉറപ്പാക്കി.
  • അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ഫണ്ടിനുള്ള വ്യവസ്ഥ ചെയ്തു.
  • സ്ഥിരം ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി – അഞ്ചില്‍ ഒന്ന് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുമ്പോള്‍ ഗ്രാറ്റുവിറ്റി നല്‍കാന്‍ വ്യവസ്ഥ
  • അസംഘടിത തൊഴിലാളികള്‍ക്കുള്‍പ്പെടെ കുറഞ്ഞ വേതനം ഉറപ്പാക്കുകയും കൃത്യമായി വേതനം എത്തിക്കുകയും ചെയ്തു.
  • ദേശീയ തലത്തില്‍ തന്നെ കുറഞ്ഞവേതന നയം ഉറപ്പാക്കിയതിലൂടെ വിവിധ മേഖലകളില്‍ വേതനവിതരണത്തിലെ വ്യത്യാസം ഒഴിവാക്കി.
  • കുറഞ്ഞവേതനം നിശ്ചയിക്കുന്ന നടപടികള്‍ ലളിതമാക്കി.
  • എല്ലാ തൊഴിലാളികള്‍ക്കും നിയമന ഉത്തരവ് നല്‍കി
  • വാര്‍ഷിക വൈദ്യപരിശോധന ഉറപ്പുവരുത്തി
  • അപകടകരമായ ജോലി ചെയ്യുന്നവര്‍ക്കായി സ്ഥാപനങ്ങളില്‍ സുരക്ഷാ-ആരോഗ്യ നയങ്ങള്‍ നടപ്പാക്കി.
  • സ്വയം സഹായ സംഘങ്ങള്‍ക്ക് പൈസ പോര്‍ട്ടലിലൂടെ ഏപ്രിലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗുജറാത്തില്‍ റിവോള്‍വിംഗ് ഫണ്ട് വിതരണം ചെയ്തു. മെയില്‍ രാജ്യമെമ്പാടും ഇതെത്തിച്ചു.
  • മാര്‍ച്ച് 15 മുതല്‍ നഗരങ്ങളില്‍ 7200 പുതിയ സ്വയംസഹായ സംഘങ്ങള്‍ക്ക് രൂപം നല്‍കി.
  • കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ 3ന് 11,002 കോടി രൂപ സംസ്ഥാനങ്ങള്‍ക്കു കൈമാറി.
  • ലോക്ക്ഡൗണ്‍ കാലത്ത് നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് പാകംചെയ്ത ഭക്ഷണം മൂന്നുനേരം നല്‍കി.
  • 12,000 സ്വയം സഹായസംഘങ്ങള്‍ 3 കോടി മുഖാവരണങ്ങളും 1.20 ലക്ഷം ലിറ്റര്‍ സാനിറ്റൈസറുകളും നിര്‍മിച്ചു.
കഴിഞ്ഞ 2 മാസമായി കുടിയേറ്റക്കാര്‍ക്കും നഗരത്തിലെ പാവപ്പെട്ടവര്‍ക്കും സഹായം
  • കുടിയേറിയവര്‍ക്ക് അഭയം നല്‍കാനും  അവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കാനും സംസ്ഥാന ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കി.
കോവിഡിനുശേഷമുള്ള കാലം കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും നേരിട്ടുള്ള പിന്തുണ
  • 4.22 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പയുള്ള 3 കോടി കര്‍ഷകര്‍ക്ക് 3 മാസത്തെ വായ്പാ മൊറട്ടോറിയം
  • വിള വായ്പകള്‍ക്ക് പലിശ ഇളവ്. ഇളവുകള്‍ മെയ് 31 വരെ ദീര്‍ഘിപ്പിച്ചു.
  • 25,000 കോടി രൂപവരെ വായ്പയ്ക്കായി 25 ലക്ഷം പുതിയ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍
കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ്  വ്യവസ്ഥയ്ക്കും കോവിഡ് അനന്തരകാലഘട്ടത്തില്‍ പണലഭ്യത ഉറപ്പാക്കി
  • 2020 മാര്‍ച്ച് 1നും ഏപ്രില്‍ 30നും ഇടയില്‍ 86,600 കോടി രൂപയുടെ 63 ലക്ഷം ലോണുകള്‍ക്ക് അനുമതി നല്‍കി
  • സഹകരണ ബാങ്കുകള്‍ക്കും റീജണല്‍ റൂറല്‍ ബാങ്കുകള്‍ക്കും 2020 മാര്‍ച്ചില്‍ നബാര്‍ഡിന്റെ 29,500 കോടി രൂപയുടെ സഹായം
  • സംസ്ഥാനങ്ങള്‍ക്ക് ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിനു കീഴില്‍ 2020 മാര്‍ച്ചില്‍ 4200 കോടി രൂപയുടെ സഹായം
  • കാര്‍ഷികോത്പന്നങ്ങളുടെ സംഭരണത്തിനായി സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് 6700 കോടി രൂപയുടെ പ്രവര്‍ത്തന മൂലധന സഹായം.
മടങ്ങി വരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് പദ്ധതി വഴി പിന്തുണ
  • 2020 മെയ് 13 വരെ 14.62 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു
    നാളിതു വരെയുള്ള യഥാര്‍ത്ഥ ചെലവ് 10,000 കോടി രൂപയ്ക്കടുത്ത്
  • 1.87 ലക്ഷം ഗ്രാമ പഞ്ചായത്തുകളിലെ 2.33 കോടി പേര്‍ക്ക് ഇന്നലെ തൊഴില്‍ വാഗ്ദാനം ചെയ്തു
  • കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 40-50 ശതമാനം പേര്‍ കൂടുതലായി എന്‍ റോള്‍ ചെയ്തു
  • ശരാശരി വേതന നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 182 രൂപയായിരുന്നത് 202 രൂപയായി വര്‍ദ്ധിച്ചു
  • മടങ്ങി വരുന്ന കുടിയേറ്റ തൊഴിലാളികളെ കൂടി എന്‍ റോള്‍ ചെയ്യിക്കാന്‍ ഉദ്ദേശം
  • നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം
  • കാലവര്‍ഷ സമയത്തും തൊഴിലുറപ്പ് ജോലികള്‍ തുടരാന്‍ പദ്ധതി.
ഇന്നലെ പ്രഖ്യാപിച്ച നടപടികള്‍
  • എംഎസ്എംഇകള്‍ ഉള്‍പ്പെടെയുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് 3 ലക്ഷം കോടി രൂപയുടെ അടിയന്തര പ്രവര്‍ത്തന മൂലധന സൗകര്യം
  • പൊതുമേഖലയിൽ 200 കോടി രൂപ വരെ, ആഗോളടെണ്ടറുകൾ അനുവദിക്കില്ല
  • രാജ്യത്തെ തൊഴിൽദാതാക്കളുടെയും തൊഴിലാളികളുടെയും ഇപിഎഫ് വിഹിതം കേന്ദ്രസർക്കാർ അടയ്ക്കുന്നത് മൂന്നു മാസത്തേക്ക് കൂടി തുടരും.
  • തൊഴിൽദാതാക്കളും തൊഴിലാളികളും നൽകേണ്ട ഇപിഎഫ്  വിഹിതം മൂന്നു മാസത്തേക്ക് 12 ല്‍ നിന്ന്   10 % ആക്കും.
  • കരാറുകാർക്ക് കരാറുകൾ പൂർത്തീകരിക്കുന്നതിന് ആറുമാസം സാവകാശം നൽകും.
  • ചാരിറ്റബിൾ ട്രസ്റ്റുകൾ, കോർപ്പറേറ്റ് ഇതര വ്യവസായങ്ങൾ,  പ്രഫഷണുകള്‍ തുടങ്ങിയവയ്ക്ക്  നൽകാനുള്ള ആദായനികുതി റീഫണ്ടുകൾ ഉടൻ ലഭ്യമാക്കും
  • വ്യക്തിയുടെ വരുമാനത്തിൽ നിന്ന് ഈടാക്കുന്ന ടിഡിഎസ്, ടിസിഎസ് നിരക്കുകൾ 25 ശതമാനത്തോളം കുറച്ചു.
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി 2021 മാര്‍ച്ച് മാസത്തോടെ നടപ്പാക്കും.
  • ഇതോടെ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയിലെ ഏത് ന്യായ വില ഷോപ്പില്‍ നിന്നും റേഷന്‍ വാങ്ങാം.
  • പൊതുവിതരണ സംവിധാനത്തിലെ 83 ശതമാനം പേരും 2020 ഓഗസ്റ്റ് മാസത്തോടെ ദേശീയ പോര്‍ട്ടബിലിറ്റി പരിധിയില്‍ വരും. 23 സംസ്ഥാനങ്ങളിലെ 67 കോടി ഗുണഭോക്താക്കളും ഇതില്‍ ഉള്‍പ്പെടും.
  • 100 ശതമാനം ദേശീയ പോര്‍ട്ടബിലിറ്റി 2021 മാര്‍ച്ചോടെ. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2021 മാര്‍ച്ചോടെ  എഫ്പിഎസ് ഓട്ടോമേഷന്‍ പൂര്‍ത്തിയാക്കും.
മുദ്ര-ശിശു വായ്പകള്‍ക്ക് 1500 കോടി രൂപയുടെ പലിശ ധനസഹായം
  • കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് 12 മാസത്തേക്ക് 2 ശതമാനത്തിന്റെ പലിശ ധനസഹായം കേന്ദ്ര ഗവണ്‍മെന്റ് നല്‍കും. ആര്‍ബിഐ ഇതിനകം വായ്പാ മൊറോട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
  • മുദ്രയ്ക്ക് കീഴിലുള്ള ചെറുകിട വ്യവസായങ്ങള്‍ക്കാണ് ഏറ്റവുമധികം തകര്‍ച്ച നേരിട്ടത്. ഇതവരുടെ വായ്പാ തിരിച്ചടവ് ശേഷിയെ ബാധിച്ചിരുന്നു.  
  • മുദ്ര ശിശു ലോണുകളുടെ നിലവിലുള്ള പോര്‍ട്ട്‌ഫോളിയോ 1.62 ലക്ഷം കോടി രൂപയാണ്(കൂടിയ വായ്പ 50,000 രൂപ)
വായ്പ ബന്ധിത സബ്‌സിഡി സ്‌കീമിന്റെ കാലാവധി ദീര്‍ഘിപ്പിച്ചത് വഴി ഭവനമേഖലയ്ക്കും ഇടത്തരം വരുമാനക്കാര്‍ക്കും 70,000 കോടി രൂപയുടെ ഉത്തേജനം
  • വായ്പാ ബന്ധിത സബ്‌സിഡി സ്‌കീമിന്റെ കാലാവധി 2021 മാര്‍ച്ച് വരെ ഗവണ്‍മെന്റ് നീട്ടി.
  • 2.5 ലക്ഷം ഇടത്തരം വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് 2020-21 ല്‍ ഇതിന്റെ ഗുണം ലഭിക്കും.
  • ഭവന മേഖലയില്‍ 70,000 കോടി രൂപയിലധികം നിക്ഷേപം ഇത് വഴി ഉണ്ടാകും.
  • കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുകയും സ്റ്റീല്‍, സിമന്റ്, ഗതാഗതം, നിര്‍മ്മാണ സാമഗ്രികള്‍ തുടങ്ങിയവയുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും ചെയ്യും.
  • ഇടത്തരം വരുമാനക്കാര്‍ക്കായി(വാര്‍ഷിക വരുമാനം 6 മുതല്‍ 18 ലക്ഷം വരെ) 2017 മേയില്‍  ആരംഭിച്ച വായ്പാ ബന്ധിത സബ്‌സിഡി സ്‌കീം വഴി നാളിതു വരെ 3.3 ലക്ഷം ഇടത്തരം വരുമാന കുടുംബങ്ങള്‍ക്ക് ഗുണഫലം ലഭിച്ചു
  • നേരത്തെ 2020 മാര്‍ച്ച് 31 വരെയായിരുന്നു പദ്ധതിയുടെ കാലാവധി.
നബാര്‍ഡ് വഴി കര്‍ഷകര്‍ക്ക് മൂലധന സഹായം
  • റൂറല്‍ കോ-ഓപ്പറേറ്റീവ്  ബാങ്കുകളുടെയും  റീജണല്‍ റൂറല്‍  ബാങ്കുകളുടെയും വിള വായ്പാ ആവശ്യങ്ങള്‍ക്കായി നബാര്‍ഡ് 30,000 കോടി രൂപയുടെ അധിക ധനസഹായം നല്‍കും. ഈ വര്‍ഷം 90,000 കോടി രൂപ ധനസഹായം നല്‍കിയതിന് പുറമേയാണ് ഇത്.
  • 3 കോടി കര്‍ഷകര്‍ക്ക്- ഭൂരിപക്ഷവും ചെറുകിട, ഇടത്തരം കര്‍ഷകര്‍- ഗുണം ലഭിക്കും.
  • റാബി വിളയ്ക്ക് ശേഷമുള്ളതും നിലവിലെ ഖാരിഫ് വിളയ്ക്ക് വേണ്ടിയുള്ളതുമായ  മെയ് ജൂണ്‍ മാസങ്ങളിലെ വായ്പ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനാണ് ഈ തുക
  • 33 സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും 351 ജില്ലാ സഹകരണ ബാങ്കുകള്‍ക്കും 43 റീജണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ഫ്രണ്ട് ലോഡഡ് ഓണ്‍-ടാപ് സൗകര്യം.
  • ആവശ്യത്തിന് ധനാഗമന മാര്‍ഗ്ഗങ്ങളില്ലാത്ത ചെറുകിട, ഇടത്തരം കര്‍ഷകരുടെ പ്രധാന വായ്പ  സ്രോതസ്സ് ആര്‍ആര്‍ബികളും റൂറല്‍ കോഓപ്പറേറ്റീവ് ബാങ്കുകളുമൊക്കെയാണ്.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →