കോവിഡ്-19 അഥവാ കൊറോണ കാലം ജനങ്ങളെ എങ്ങിനെയെല്ലാം ബാധിക്കുന്നു എന്നത് കോറോണാനന്തര കാലത്ത് ഒരു ഗവേഷണ വിഷയം ആകാന്‍ യോഗ്യമാണ്. കൊറോണ ഉയര്‍ത്തുന്ന സാമ്പത്തിക വിഷയങ്ങള്‍, സാമ്പത്തിക മാന്ദ്യം, പണത്തിന്റെ ദൗര്‍ല്ലഭ്യം, തൊഴിലില്ലായ്മ എന്നിവ ദിനംപ്രതി ചര്‍ച്ച ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണല്ലോ. അതെല്ലാം നയിക്കുന്നവര്‍ അതിലെല്ലാം വിദഗ്ദ്ധരും. അതുകൊണ്ട് തന്നെ അവര്‍ അതിനു അര്‍ഹരുമാണ്. അങ്ങിനെ അല്ലാത്തവര്‍ക്കു ചെയ്യാവുന്നത് ഭൗതികമായ ആഘാതങ്ങളെ മനസ്സിലാക്കി കൊണ്ട് തന്നെ, അവയെ ഉള്‍ക്കൊണ്ട്, ഓരോ നിമിഷത്തിലും അനുഭവിക്കുന്ന മറ്റ് ചില ആഘാതങ്ങളെ കുറിച്ച് ചിന്തിക്കുക എന്നുള്ളതാണ്.
ഇടക്ക് വെച്ച് നിര്‍ത്തി വെച്ച പരീക്ഷകള്‍, നിര്‍ജീവമായ സ്‌കൂള്‍ പ്രവേശനങ്ങള്‍, പഴങ്കഥകളായി മാറിയ വെക്കേഷന്‍ ക്ലാസ്സുകള്‍ ….. !
മേല്‍പറഞ്ഞ ഗൗരവതരമായ കാര്യങ്ങള്‍ക്കൊപ്പം നമുക്ക് നഷ്ട്ടപ്പെട്ടിരിക്കുന്ന ഒരു സമ്പത്താണ് നമ്മുടെ ജീവരക്തമായ സാമൂഹ്യ ജീവിതം. വിജനമായ വീഥികള്‍, അടഞ്ഞു കിടക്കുന്ന കടകമ്പോളങ്ങള്‍, ഓഫീസുകള്‍, പാര്‍ക്കുകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, തയ്യല്‍ക്കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ആരാധകരില്ലാത്ത ആരാധനാലയങ്ങള്‍ ………. ! ഇടക്ക് വെച്ച് നിര്‍ത്തി വെച്ച പരീക്ഷകള്‍, നിര്‍ജീവമായ സ്‌കൂള്‍ പ്രവേശനങ്ങള്‍, പഴങ്കഥകളായി മാറിയ വെക്കേഷന്‍ ക്ലാസ്സുകള്‍ ….. !
പൊതുഗതാഗതരംഗം പൂര്‍ണ്ണമായി അടഞ്ഞത് സാമൂഹ്യ ജീവിതത്തെ തീര്‍ത്തൂം ഇല്ലാതാക്കി. നിരവധി സൗഹൃദങ്ങള്‍ പതിവ് യാത്രക്കാര്‍ക്ക് പ്രദാനം ചെയ്തിരുന്ന ഒരു രംഗമാണ് പൊതുഗതാഗതം. പതിവായ സഹയാത്രകള്‍ എത്രയോ സൗഹൃദങ്ങളാണ് സമൂഹത്തിനു നല്‍കിയത്. അവ പലതും ജീവിതം മുഴുവന്‍ നീണ്ടു. ധാരാളം പ്രണയബന്ധങ്ങള്‍ ഉടലെടുത്തു. ചിലവ ഇടക്ക് വാടിക്കരിഞ്ഞു, കുറെയെല്ലാം വളര്‍ന്ന് പുഷ്പിച്ചു. വിവാഹ ആലോചനകള്‍ക്കും സ്ഥലക്കച്ചവടങ്ങള്‍ക്കും വരെ വേദിയാണ് പൊതുഗതാഗത മേഖല.
ചുരുങ്ങിയ എണ്ണത്തില്‍ അതിഥികള്‍ ഒതുങ്ങിയാലും അത് ദീര്‍ഘമാംഗല്ല്യത്തെ ബാധിക്കുന്നില്ല എന്നു ചിലരെങ്കിലും തെളിയിക്കുന്നു. ഒരു മിനി കല്ല്യാണമായി മാറിയിരിക്കുന്ന വിവാഹനിശ്ചയങ്ങളും ഇന്നില്ല. ഇത് കൊറോണയുടെ പോസിറ്റീവ് ഫലങ്ങളാണെന്ന് പറഞ്ഞാല്‍ എന്നെ കൈകാര്യം ചെയ്യാന്‍ എത്ര പേര്‍ വരും എന്നതിന് കൈയ്യില്ല, കണക്കുമില്ല !
സാമൂഹ്യരംഗത്ത് നഷ്ട്ടപ്പെട്ടിരിക്കുന്ന രണ്ടു വലിയ ചടങ്ങുകളാണ് വിവാഹങ്ങളും മരണാനന്തര പരിപാടികളും. വിവാഹച്ചടങ്ങുകള്‍ ഈ കാലത്ത് മാതാപിതാക്കളുടെ പ്രസ്റ്റീജ് ഇഷ്യൂ കൂടിയാണല്ലോ. മുന്നൂറു മുതല്‍ പതിനായിരം വരെ പങ്കാളിത്തം ഉള്ള കലാപരിപാടികളാണ് ഇന്നത്തെ വിവാഹങ്ങള്‍. അതെല്ലാം നീട്ടിവെക്കപ്പെട്ടു. ചിലര്‍ സര്‍ക്കാര്‍ അനുവദിച്ച എണ്ണത്തില്‍ ക്ഷണിതാക്കളെ ഒതുക്കി വിവാഹങ്ങള്‍ നടത്തുന്നു. അങ്ങിനെ മിച്ചം വന്ന പണം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയവര്‍ കുറവല്ല. ചുരുങ്ങിയ എണ്ണത്തില്‍ അതിഥികള്‍ ഒതുങ്ങിയാലും അത് ദീര്‍ഘമാംഗല്ല്യത്തെ ബാധിക്കുന്നില്ല എന്നു ചിലരെങ്കിലും തെളിയിക്കുന്നു. ഒരു മിനി കല്ല്യാണമായി മാറിയിരിക്കുന്ന വിവാഹനിശ്ചയങ്ങളും ഇന്നില്ല. ഇത് കൊറോണയുടെ പോസിറ്റീവ് ഫലങ്ങളാണെന്ന് പറഞ്ഞാല്‍ എന്നെ കൈകാര്യം ചെയ്യാന്‍ എത്ര പേര്‍ വരും എന്നതിന് കൈയ്യില്ല, കണക്കുമില്ല !
അത് പോലെത്തന്നെയാണ് ശവസംസ്‌ക്കാര ചടങ്ങുകള്‍. മരണം സംഭവിക്കുന്നിടത്ത് തടിച്ചു കൂടുന്ന ജനക്കൂട്ടങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ മനുഷ്യത്വം നിറഞ്ഞു തുടിക്കുന്ന ഒരു സാന്നിദ്ധ്യമാണ്. ഇപ്പോള്‍ അവിടെയും സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുണ്ടായ ഒരു നെഗറ്റീവ് ഫലം മരിച്ച വ്യക്തിയുടെ കുടുംബത്തില്‍ ആ ദിവസം ഉണ്ടാകുന്ന മാന്‍ പവര്‍ ദൗര്‍ല്ലഭ്യമാണ്. മരണാനന്തര കര്‍മ്മങ്ങള്‍ സഘടിപ്പിക്കല്‍, പുരോഹിതനെ കൊണ്ടുവരല്‍, കര്‍മ്മത്തിന് വേണ്ട ദ്രവ്യങ്ങള്‍ എത്തിക്കല്‍, ശ്മശാനം-ചര്‍ച്ച്-മോസ്‌ക് ഏര്‍പ്പാടുകള്‍, എന്തിന് പറയുന്നു, പത്രങ്ങളില്‍ ഒബിറ്റ് വാര്‍ത്ത കൊടുക്കുക ഇതിനെല്ലാം മാനവശേഷി വേണം. അടുത്ത ബന്ധു മരിച്ചു കിടക്കുമ്പോള്‍ വീടുകാര്‍ക്കു അതൊന്നും ചെയ്യാന്‍ കഴില്ലല്ലോ. ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വരുന്നവരുടെ എണ്ണത്തിലുള്ള ബാഹുല്ല്യവും മരിച്ച വ്യക്തിയുടെ മഹത്വവും തമ്മില്‍ ബന്ധമില്ലെന്ന് തെളിയുന്ന നിമിഷങ്ങള്‍ ………. !
കൊച്ചി ഭാഗത്ത് വീടുകളിലെ മട്ടുപ്പാവുകളില്‍ നടക്കുന്ന പട്ടം പറത്തലുകള്‍. വര്‍ഷങ്ങളായി കൊച്ചിയില്‍ വംശനാശം സംഭവിച്ച ഒരു വിനോദമാണ് പട്ടം. വാങ്ങാന്‍ കടകളില്‍ പോകാന്‍ സൌകര്യം കുറഞ്ഞതു കൊണ്ടും നല്ല വില കൊടുക്കേണ്ടതുള്ളതു കൊണ്ടും (250 – 300 രൂപയാണ് നിരക്ക്) പലരും സ്വന്തമായി വീട്ടില്‍ തന്നെ പട്ടം ഉണ്ടാക്കുന്നു.
ഈ മഹാമാരിയുടെ കഠിനങ്ങളായ ആഘാതങ്ങള്‍ ഒന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന മട്ടില്‍ ദിനങ്ങളെ ആസ്വദിക്കുന്ന വിഭാഗമാണ് കുട്ടികള്‍. റെഗുലര്‍ ക്ലാസ്സും ട്യൂഷനും കമ്പ്യൂട്ടര്‍ ക്ലാസും വെക്കേഷന്‍ ക്ലാസും എന്‍ട്രന്‍സ് കോച്ചിങ്ങുമൊക്കെയായി വീര്‍പ്പുമുട്ടി കഴിഞ്ഞ കുട്ടികള്‍ അയല്‍പ്പക്കത്തെ കൌണ്ടര്‍പാര്‍ട്ടുകളുമൊത്ത് കളികളില്‍ ഏര്‍പ്പെടുന്ന ചിത്രമാണ് എവിടേയും. കൊറോണയുടെ ഭീകരതയെ കുറിച്ച് അറിയാവുന്നത് കൊണ്ടും, കൂടാതെ മുതിര്‍ന്നവരുടെ ശാസനകള്‍ക്ക് ലോഭമില്ലാത്തത് കൊണ്ട് സോഷ്യല്‍ ഡിസ്റ്റന്‍സിങ് അവര്‍ പാലിക്കുന്നു എന്നതും തികച്ചും ആശ്വാസകരം തന്നെ. രസകരമായ ഒരു വസ്തുത സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അവര്‍ ക്രിക്കറ്റ് പോലുള്ള പല പ്രിയ കളികളെയും മറന്നു കുറേയേറെ പഴമയിലേക്ക് തിരിച്ചു പോകുന്നുണ്ട് എന്നതാണ്. അതിന്റെ ഉദാഹരണമാണ് കൊച്ചി ഭാഗത്ത് വീടുകളിലെ മട്ടുപ്പാവുകളില്‍ നടക്കുന്ന പട്ടം പറത്തലുകള്‍. വര്‍ഷങ്ങളായി കൊച്ചിയില്‍ വംശനാശം സംഭവിച്ച ഒരു വിനോദമാണ് പട്ടം. വാങ്ങാന്‍ കടകളില്‍ പോകാന്‍ സൌകര്യം കുറഞ്ഞതു കൊണ്ടും നല്ല വില കൊടുക്കേണ്ടതുള്ളതു കൊണ്ടും (250 – 300 രൂപയാണ് നിരക്ക്) പലരും സ്വന്തമായി വീട്ടില്‍ തന്നെ പട്ടം ഉണ്ടാക്കുന്നു. നിറകടലാസ്സും ഈര്‍ക്കിലിയും ഉപയോഗിച്ചുള്ള പട്ടനിര്‍മ്മാണം ഇപ്പോള്‍ നേരില്‍ കാണുമ്പോള്‍ കുട്ടിക്കാലത്ത് കണ്ടു പരിചയിച്ച ഒരു പ്രക്രിയ വീണ്ടും കാണുന്നതിന്റെ സന്തോഷം. അന്ന് പശയ്ക്ക് ഉപയോഗിച്ചിരുന്നത് ചോറായിരുന്നെങ്കില്‍ ഇന്ന് ടേപ്പ് ആണ് എന്നത് മാത്രം വ്യത്യാസം. ഈ വിനോദത്തില്‍ കുട്ടികള്‍ മാത്രമല്ല, ജോലി പോകാന്‍ കഴിയാത്ത മുതിര്‍ന്നവരും ഉണ്ടെന്നതാണ് ഒരു കൌതുകം. കൂടാതെ സ്ത്രീകളും ഉയരത്തില്‍ പറക്കുന്ന പട്ടങ്ങള്‍ കാണാന്‍ വീടിനു പുറത്തിറങ്ങുന്നു. പട്ടം പൊട്ടി വീഴുമ്പോള്‍ കുട്ടികളോട് അനുശോചനം രേഖപ്പെടുത്താന്‍ അവരുണ്ട്.
കോവിഡ്- 19 മദ്യപാനികളെ കണ്ണീര്‍ക്കയത്തില്‍ മുക്കിക്കളഞ്ഞു. അവരുടെ ദൈനംദിന തീര്‍ഥാടനകേന്ദ്രങ്ങളായ ബെവെറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയപ്പോള്‍ അവര്‍ കരയിലിട്ട മത്സ്യങ്ങളെ പോലെയായി. ആര്‍ഡെന്റ് അഡിക്റ്റുകള്‍ ചിലര്‍ ആത്മഹത്യ ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ വന്നു. ‘കള്ളുകുടിയന്‍മാരുടെ കാര്യം നോക്കാന്‍ മാത്രം നാട്ടില്‍ ആരുമില്ല’ എന്ന സിനിമ ഡയലോഗ് പോലെ അവര്‍ പ്രതിഷേധിച്ചു.
ദിവസേന ഇരുപതും ഇരുപത്തഞ്ചും രോഗികള്‍ സന്ദര്‍ച്ചിരുന്ന ക്ലിനിക്കില്‍ പല ദിവസവും രണ്ടോ മൂന്നും പേര്‍ മാത്രം വരുന്നു എന്നും ആരും വരാത്ത ദിവസങ്ങളും ഉണ്ടെന്നും ക്ലിനിക്കുടമയായ ഒരു ഡോക്ടര്‍ പറഞ്ഞു. എങ്കില്‍ ഇത്രയും കാലം ആശുപത്രികളില്‍ ജനസമുദ്രങ്ങള്‍ സൃഷ്ടിച്ചിരുന്നവര്‍ വ്യാജ രോഗികള്‍ ആയിരുന്നോ എന്ന ചോദ്യം വരുന്നു.
ആശുപത്രികളിലെ കാര്യമാണ് ശ്രദ്ധേയം. മിക്ക ആശുപത്രികളിലും ഒപി വിഭാഗം വിജനം …… മുറികള്‍ ധാരാളം കാലി. ഒരു അപ്പോയിന്റ്‌മേന്റിന് വിഐപി ശുപാര്‍ശകള്‍ പോലും വേണ്ടിയിരുന്ന പല ഡോക്ടര്‍മാരുടെയും ക്യാബിന് മുന്നില്‍ ഉത്സവം തീര്‍ന്ന് ആരവം ഒഴിഞ്ഞ പൂരപ്പറമ്പു പോലെ. പല ആശുപത്രികളിലും ജീവനക്കാര്‍ക്ക് റോട്ടേഷന്‍ അടിസ്ഥാനത്തില്‍ വേതനമില്ലാതെ ലീവ് കൊടുക്കുന്നു. സ്വന്തം പാര്‍ക്കിങ് സ്‌പേസ് തികയാതെ വന്നപ്പോള്‍ സമീപത്തുള്ള പ്ലോട്ടുകള്‍ വാടകക്ക് എടുത്ത് പേ ആന്ഡ് പാര്‍ക് നടത്തുകയായിരുന്നു പല സ്വകാര്യ ആശുപത്രികളും. പക്ഷേ, ഇന്ന് ആശുപത്രിയിലെ പാര്‍ക്കിങ് സ്‌പേസ് പോലും നിറയുന്നില്ല. അതുകൊണ്ടു തന്നെ താന്‍ വാടകയ്ക്ക് കൊടുത്ത പേ ആന്ഡ് പാര്‍ക് പ്ലോട്ടിന് വാടക കിട്ടുന്നില്ലെന്ന് ഒരു സ്ഥലമുടമ പറയുന്നു. ദിവസേന ഇരുപതും ഇരുപത്തഞ്ചും രോഗികള്‍ സന്ദര്‍ച്ചിരുന്ന ക്ലിനിക്കില്‍ പല ദിവസവും രണ്ടോ മൂന്നും പേര്‍ മാത്രം വരുന്നു എന്നും ആരും വരാത്ത ദിവസങ്ങളും ഉണ്ടെന്നും ക്ലിനിക്കുടമയായ ഒരു ഡോക്ടര്‍ പറഞ്ഞു. എങ്കില്‍ ഇത്രയും കാലം ആശുപത്രികളില്‍ ജനസമുദ്രങ്ങള്‍ സൃഷ്ടിച്ചിരുന്നവര്‍ വ്യാജ രോഗികള്‍ ആയിരുന്നോ എന്ന ചോദ്യം വരുന്നു. എന്നാല്‍, കോവിഡ് പേടി മൂലമാണ് രോഗികള്‍ വരാത്തതെന്ന് മറുവാദം. അങ്ങിനെ എങ്കില്‍ എന്തെങ്കിലും ഭയം ഉണ്ടായാല്‍ ഉടനടി മാറുന്ന പ്രതിഭാസമാണോ ഇവിടെ ലക്ഷക്കണക്കിനു പേര്‍ക്കുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന രോഗങ്ങള്‍ എന്ന് എതിര്‍ചോദ്യം.
പൂര്‍ണ്ണമായി അടച്ചുപൂട്ടപ്പെട്ട ഒരു മേഖലയാണ് ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ. ചിലര്‍ ട്രിമ്മര്‍, കത്രിക എന്നിവ ഉപയോഗിച്ച് കുടുംബാംഗങ്ങളുടെ സഹായത്തോടെ ‘സെല്‍ഫ് ബാര്‍ബെര്‍സ് അറ്റ് ഹോം’ ആയി മാറി. അതിനു സാധിക്കാത്തവര്‍ എഴുപതുകളിലെ യുവാക്കളെ പോലെ നീണ്ട മുടിയും താടിയുമൊക്കെ ആയി ജീവിക്കുന്നു. അതിനിടെ ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി തങ്ങളുടെ തൊഴില്‍ എടുക്കാമെന്ന് ഇളവ് കൊടുത്തപ്പോള്‍ പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവരായി മാറി. കഴുത്തില്‍ കത്തി വെക്കുമ്പോള്‍ ‘കഴുത്തറക്കാനും’ തുടങ്ങി. കൊച്ചിയില്‍ ശരാശരി എസി ബാര്‍ബര്‍ ഷോപ്പുകളില്‍ ക്രോപ്പീങ്ങിന് നൂറു രൂപയായിരുന്നു. പക്ഷേ കൊറോണ കാലത്തു 200 മുതല്‍ 500 വരെ ഈടാക്കി തുടങ്ങി. ബാര്‍ബര്‍മാരില്‍ പലരും അന്യദേശക്കാരാണ്. അതിനാല്‍ വീട്ടുവാടക, കുടുംബചിലവ് എന്നിവയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ തങ്ങള്‍ക്ക് വരുമാനമില്ലാത്ത അവസ്ഥയാണ് എന്നതാണ് ഉപഭോക്താവിന്റെ വാദം. സ്ത്രീകളും പെണ്‍കുട്ടികളുമാകട്ടെ പരസ്പ്പരം ബ്യൂട്ടീഷ്യന്‍മാരായി സഹകരണാടിസ്ഥാനത്തില്‍ നീങ്ങുന്നു.
ഒരേ സീരിയല്‍ തുടര്‍ച്ചയായി പത്തു വര്‍ഷത്തിലേറെ ഒരേ ചാനലില്‍ സംപ്രേഷണം ചെയ്തതിന് ഗിന്നസ് എന്‍ട്രി നേടിയ അഭിമാനത്തിന്റെ ഉടമകള്‍ക്കു ഇത് ഒരു ദു:ഖം തന്നെയാണ്. അവരുടെ പ്രതിഭ തുളുമ്പുന്ന ശൃംഖലക്ക് വന്ന ബ്രേക് !
ഇതിനിടെ സാംസ്‌കാരിക പരിപാടികളും കലാപരിപാടികളും ചലച്ചിത്രങ്ങളും പൂര്‍ണ്ണമായി നഷ്ട്ടപ്പെട്ടിരിക്കുന്നു. അവയെല്ലാം കലാസ്വാദകരുടെ മുന്നില്‍ എന്ന് തിരിച്ചു വരും എന്ന് വ്യക്തമായി പറയാന്‍ വയ്യാത്ത സ്ഥിതിയാണ്. ടിവി ചാനലുകളിലാണെങ്കില്‍ പഴയ ചലച്ചിത്രങ്ങളുടെ ആവര്‍ത്തന വിരസത. നിയന്ത്രണങ്ങള്‍ നിലവിലുള്ളപ്പോള്‍ ജനപ്രിയ പരിപാടികളുടെ ഷൂട്ടിങ്ങ് അസാധ്യം. റിയലിറ്റി ഷോകളുടെ ടൈം സ്ലോട്ടുകളില്‍ പഴയ എപിസോഡുകള്‍ ആവര്‍ത്തിക്കുകയല്ലാതെ ചാനലുകള്‍ എന്തു ചെയ്യും! ഇത് പറയുമ്പോള്‍ ഹിന്ദി ചാനല്‍ രംഗത്തെ ദുഖകകരമായ ഒരു കാര്യം സൂചിപ്പിക്കാതെ വയ്യ. ഒരു പ്രമുഖ ഹിന്ദി ചാനലില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിലേറെയായി തുടര്‍ച്ചയായി സംപ്രേക്ഷണംചെയ്തു വരുന്ന, അഭൂതപൂര്‍വ്വമായ ജനപ്രീതിയുള്ള ഒരു സീരിയലിന്റെ ഷൂട്ടിങ്ങ് നിര്‍ത്തിവച്ചിട്ട് മാസം രണ്ടായി. അതിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ദു:ഖിക്കാന്‍ കാരണങ്ങള്‍ ഏറെ. ഒരേ സീരിയല്‍ തുടര്‍ച്ചയായി പത്തു വര്‍ഷത്തിലേറെ ഒരേ ചാനലില്‍ സംപ്രേഷണം ചെയ്തതിന് ഗിന്നസ് എന്‍ട്രി നേടിയ അഭിമാനത്തിന്റെ ഉടമകള്‍ക്കു ഇത് ഒരു ദു:ഖം തന്നെയാണ്. അവരുടെ പ്രതിഭ തുളുമ്പുന്ന ശൃംഖലക്ക് വന്ന ബ്രേക് !
ഒന്നുറപ്പാണ്, ലോകവും ഭാരതവും കടുത്ത സാമ്പത്തിക കെടുതികളിലൂടെ കടന്നു പോകുമ്പോള്‍, കൊറോണാനന്തര കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്തെ കാത്തിരിക്കുന്നത് ഒരു സക്‌സസ്സ് സ്റ്റോറി തന്നെയാണ്. കൊറോണയെ നേരിടുന്നതില്‍ നമ്മുടെ രാജ്യം വികസിത രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു എന്നത് സത്യമാണല്ലോ. ഇന്ന് തന്നെ രാജ്യം ലോകത്തിന്റെ മുഴുവന്‍ ഫാര്‍മസി ആയിക്കഴിഞ്ഞു. അന്‍പത്തഞ്ച് രാജ്യങ്ങള്‍ക്കാണ് രാജ്യം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന ഔഷധം നല്കിയത്. അതില്‍ അമേരിക്കയും ബ്രിട്ടനും ഒക്കെയുണ്ട്.
കോവിഡിനെ തളക്കാനുള്ള വാക്‌സിന്‍ ആദ്യമായി ലോകത്തിന് സംഭാവന നല്കാന്‍ പോകുന്നത് ഈ ”ഏഷ്യന്‍ മൂന്നാം രാജ്യം” തന്നെ ആയിരിക്കും
ഡല്‍ഹിയില്‍ നിന്നും മുംബയില്‍ നിന്നും ലഭിക്കുന്ന ആധികാരികമെന്ന് കരുത്താവുന്ന ചില വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം വെച്ചു നോക്കുമ്പോള്‍ കോവിഡിനെ തളക്കാനുള്ള വാക്‌സിന്‍ ആദ്യമായി ലോകത്തിന് സംഭാവന നല്കാന്‍ പോകുന്നത് ഈ ”ഏഷ്യന്‍ മൂന്നാം രാജ്യം” തന്നെ ആയിരിക്കും. ഇന്നത്തെ നിലക്ക് നമ്മുടെ പാക്കറ്റുകള്‍ 2020 ഒക്‌റ്റോബര്‍ ആദ്യവാരം ലോക ഫാര്‍മസ്യൂട്ടിക്കല്‍ ഷെല്‍ഫുകളില്‍ പ്രത്യക്ഷപ്പെടും. നമ്മുടെ രാജ്യത്തെ ചില പേറ്റന്റ് വിദഗ്ധര്‍ പറയുന്നതു അമേരിക്കയും ഇസ്രേലും ഈ രംഗത്ത് കൊണ്ടുപിടിച്ച് നടത്തുന്ന ഗവേഷണങ്ങള്‍ ഫിനിഷിങ് പോയിന്റില്‍ എത്താന്‍ പോകുന്നത് 2021 ജനുവരിയിലോ അതിനു ശേഷമോ ആയിരിക്കും എന്നാണ്. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് ഭാരത്തിന്റെ കടുത്ത എതിരാളിയായ ചൈന കൊറോണയുടെ വെളിച്ചത്തില്‍ ഒരു ക്രെഡിബിലിറ്റി ക്രൈസിസ് നേരിടുന്നു എന്നത് നമുക്ക് നല്‍കുന്നത് കരിമേഘങ്ങളിലെ വെള്ളിവെളിച്ചങ്ങള്‍.
കൂടാതെ ഫാസ്റ്റ് ഫുഡുകളുടെ ആരാധകരും ഉപ്‌ഭോക്താക്കളുമായിരുന്ന ‘ന്യൂജെന്‍ പിള്ളേര്‍’ നല്ല കുക്കുകളായി മാറിയിരിക്കുന്നു. അവര്‍ യൂട്യൂബ് ഡൌണ്‍ലോഡ് ചെയ്തു അടുക്കളയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് പതിവായി മാറി.
ഈ സംഘര്‍ഷങ്ങള്‍ക്കുള്ളില്‍ ചില സത്‌വര്‍ണ്ണങ്ങളുമുണ്ട്. അതില്‍ പ്രധാനം ലോക്ക്‌ഡൌണില്‍ കൂടുതല്‍ ശക്തമായ കുടുംബബന്ധങ്ങളാണ്. അച്ഛനും അമ്മയും കുട്ടികളും മുത്തച്ഛനും മുത്തശ്ശിയും എല്ലാം തമ്മില്‍ കൂടുതല്‍ കൂടിച്ചേരലുകള്‍ ഒരേ മേല്‍ക്കൂരക്ക് കീഴില്‍ പുഷ്‌ക്കലമാവുന്നു. ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍, നമ്മുടെ സാമൂഹ്യ ജീവിതം ഒരു അറുപത് എഴുപതു കൊല്ലം പിന്നോട്ടു പോയിരിക്കുന്നു. ബന്ധങ്ങള്‍ നൂറോളം മീറ്റര്‍ ചുറ്റളവില്‍ ഒതുങ്ങി പോയിരിക്കുന്നു. അതിനപ്പുറമുള്ള പ്രദേശങ്ങള്‍ മറ്റൊരു ലോകമായിരിക്കുന്നു. ആ ചുറ്റളവില്‍ ലഭ്യമായിരിക്കുന്ന വസ്തുക്കള്‍ കൊണ്ട് തൃപ്തരാകാന്‍ നാട്ടുകാര്‍ പഠിച്ചിരിക്കുന്നു. ഭക്ഷണ കാര്യങ്ങളില്‍ ‘നാടനാ’കാന്‍ അവര്‍ പഠിച്ചു. ഫാസ്റ്റ് ഫുഡിന്റെ രുചി ഇന്ന് അവരുടെ ചിന്തയില്‍ ഒരു പഴയ സ്വപ്നമായി മാറിയിരിക്കുന്നു. കൂടാതെ ഫാസ്റ്റ് ഫുഡുകളുടെ ആരാധകരും ഉപ്‌ഭോക്താക്കളുമായിരുന്ന ‘ന്യൂജെന്‍ പിള്ളേര്‍’ നല്ല കുക്കുകളായി മാറിയിരിക്കുന്നു. അവര്‍ യൂട്യൂബ് ഡൌണ്‍ലോഡ് ചെയ്തു അടുക്കളയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് പതിവായി മാറി. അത് അമ്മമാര്‍ക്ക് ആശ്വാസമാകുന്നു എന്നു മാത്രമല്ല അവര്‍ക്ക് അത് പരിശീലനകളരിയുമാണ്.
വരുമാനത്തിന്റെ, ജോലിയുടെ, നാളെയുടെ പ്രശ്‌നങ്ങള്‍ സദാ ചിന്തകളെ വേട്ടയാടുന്ന വിഭാഗം ഒരു വശത്ത്. വര്‍ക് അറ്റ് ഹോം എന്ന ഔദാര്യം അനുഭവിക്കുന്ന കൂടുതല്‍ പ്രിവിലേജ്ഡ് ആയ ക്ലാസുകള്‍ മറുവശത്ത്. ഏതായാലും നാം മുന്നോട്ട് പോവുകയാണ്. പതറാതെ, കഴിയുന്നത്ര സേഫ് ആയി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ടി. സതീശന്‍ ഫോണ്‍: 9388609488 satishtalapilli@gmail.com