ഡല്‍ഹി: ഓംപാലിനോട് മദ്യപിക്കരുതെന്ന് അമ്മ പറഞ്ഞു. ഒട്ടും താമസിച്ചില്ല, അമ്മയെ കൊന്നു. ശിക്ഷകഴിഞ്ഞു വന്നപ്പോള്‍ മദ്യപിക്കരുതെന്ന് മകന്‍ പറഞ്ഞു; മകനെയും കൊന്നു. മദ്യപാനശീലം ഭാര്യ ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ വഴക്കില്‍ ഇടപെട്ട മകനുമായി വാക്കുതര്‍ക്കത്തിലായ പിതാവ് തോക്കുമായി മടങ്ങിയെത്തിയാണ് മകനെ വെടിവച്ചുകൊന്നത്. ഡല്‍ഹിയിലെ രോഹിണി മേഖലയിലാണ് സംഭവം. വസ്തു കച്ചവടക്കാരനായ 60കാരന്‍ ഓംപാലാണ് മകനെ വെടിവച്ചു കൊലപ്പെടുത്തിയത്.
അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതര്‍ക്കം വൈകാതെ തമ്മില്‍ തല്ലിലെത്തുകയും കലിപൂണ്ട ഓംപാല്‍ തോക്കെടുത്ത് മകനെ വെടിവയ്ക്കുകയുമായിരുന്നു. അഞ്ചു മക്കളാണ് ഇയാള്‍ക്ക്. 33 വര്‍ഷംമുമ്പ് മദ്യപാനശീലം ചോദ്യംചെയ്ത സ്വന്തം മാതാവ് മായാദേവിയെ വെടിവച്ചുകൊന്ന കേസില്‍ ശിക്ഷയനുഭവിച്ച് ജയില്‍മോചിതനായ ആളാണ് ഓം പാല്‍. ഇയാള്‍ ഉപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.