കൊറോണ ബാധ ആരംഭിച്ച കാലത്ത് മാസ്‌ക് ധരിച്ച് രാജ്യസഭയിലെത്തിയവരെ വെങ്കയ്യനായിഡു ഇറക്കിവിട്ടു. രാജ്യസഭാനടപടിയുടെ വീഡിയോ പുറത്ത്‌

ഡല്‍ഹി: പുതിയ കാര്യങ്ങള്‍ സമൂഹത്തിലും ജീവിതത്തിലും സംഭവിക്കുമ്പോള്‍ അതൊരു പുതിയ കാര്യമാണെന്നു മനസ്സിലാക്കി പഴയ ശീലങ്ങള്‍ കൈയൊഴിയുകയും പുതിയവ സ്വീകരിക്കുകയും വേണം. പറയാന്‍ എളുപ്പമാണെങ്കിലും ചെയ്യുക അത്ര എളുപ്പമല്ല. പെട്ടെന്ന് ശീലങ്ങളിലേക്ക് പോയി ഉത്തരം കണ്ടെത്തുന്നതാണ് മനുഷ്യന്റെ ശൈലി.

മുതിര്‍ന്ന രാഷ്ട്രീയനേതാവും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു, കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളില്‍ മാസ്‌ക് ധരിച്ച് രാജ്യസഭയിലെത്തിയവരെ പുറത്തിറക്കിവിട്ടു. ഗുരുതരമായ ചട്ടലംഘനമോ മര്യാദാലംഘനമോ നടന്നിരിക്കുന്നു എന്ന ധ്വനിയിലാണ് അദ്ദേഹം മാസ്‌ക് ധരിച്ച് വന്നവരോട് പുറത്തിറങ്ങി അതു നീക്കംചെയ്തിട്ട് വന്നാല്‍മതി എന്നുപറഞ്ഞത്. അങ്ങനെ നിര്‍ദേശിക്കുമ്പോള്‍ വളരെ ശരിയായ ഒരു കാര്യം പറയുകയും നടപ്പാക്കുകയും ചെയ്യുകയാണ് താനെന്ന ആത്മവിശ്വാസം അദ്ദേഹത്തിന്റെ ശബ്ദത്തിലും ശരീരഭാഷയിലും ഉണ്ടായിരുന്നു.

മാര്‍ച്ച് 18ന് രാജ്യസഭയിലുണ്ടായ സംഭവങ്ങളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. സഭ ചേര്‍ന്ന ഉടനെയായിരുന്നു അധ്യക്ഷന്റെ പരാമര്‍ശങ്ങള്‍. കോവിഡ് ഭീതിയെ തുടര്‍ന്ന് സഭയിലേക്ക് മാസ്‌ക് ധരിച്ചെത്തിയ എംപിമാരോടായിരുന്നു മാസ്‌ക് മാറ്റാന്‍ വെങ്കയ്യ നായിഡു നിര്‍ദേശിച്ചത്

മാസ്‌ക് ധരിച്ചെത്തിയ രാജ്യസഭയിലെ അംഗങ്ങളോട് ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ വെങ്കയ്യ നായിഡു നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച്ച മാത്രം മുമ്പായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശങ്ങള്‍.

മാര്‍ച്ച് 18ന് രാജ്യസഭയിലുണ്ടായ സംഭവങ്ങളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. സഭ ചേര്‍ന്ന ഉടനെയായിരുന്നു അധ്യക്ഷന്റെ പരാമര്‍ശങ്ങള്‍. കോവിഡ് ഭീതിയെ തുടര്‍ന്ന് സഭയിലേക്ക് മാസ്‌ക് ധരിച്ചെത്തിയ എംപിമാരോടായിരുന്നു മാസ്‌ക് മാറ്റാന്‍ വെങ്കയ്യ നായിഡു നിര്‍ദേശിച്ചത്. രാജ്യസഭയില്‍നിന്നുള്ള വീഡിയോ വലിയ തോതില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു വഴിവച്ചിരിക്കുകയാണ്.

”സഭയില്‍ മാസ്‌ക് അനുവദിക്കില്ല. മുതിര്‍ന്ന അംഗങ്ങളല്ലേ നിങ്ങള്‍, നിങ്ങള്‍ക്ക് ഇവിടുത്തെ രീതികളും നിയമവും അറിയില്ലേ. പുറത്തുപോയി മാസ്‌ക് മാറ്റി വരൂ. ഇല്ലെങ്കില്‍ എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയാം” എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ഭീഷണി.

ഈ സംഭവം നടന്ന് ആറാംദിവസം മാര്‍ച്ച് 24ന് പ്രധാനമന്ത്രി ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ലോക്ഡൗണ്‍ പ്രഖ്യാപനത്തോടെ ഇന്ത്യയുടെ ഗ്രാമങ്ങളില്‍പോലും ജനങ്ങള്‍ മാസ്‌ക് ധരിച്ചു മാത്രമേ വീടിനു പുറത്തിറങ്ങാവൂ എന്നാണ് ആരോഗ്യവിദഗ്ധരും അധികൃതരും നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് ബാധയേറ്റവരില്‍നിന്ന് മറ്റുള്ളവരിലേക്ക് അണുക്കള്‍ പടരാതിരിക്കാനും രോഗമില്ലാത്തവര്‍ക്ക് അണുബാധ ഉണ്ടാവാതിരിക്കാനും മുഖാവരണം കൂടിയേ തീരൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ 21 ദിവസത്തേക്കായിരുന്നു ആദ്യ ലോക്ഡൗണ്‍. ഏപ്രില്‍ 15 മുതല്‍ മെയ് മൂന്നുവരെ 19 ദിവസത്തേക്കുകൂടി പിന്നീട് ലോക്ഡൗണ്‍ നീട്ടി. മെയ് നാലുമുതല്‍ മൂന്നാംഘട്ട ലോക്ഡൗണ്‍ ആരംഭിച്ചു. മെയ് 17 വരെയാണ് ഇതു പ്രഖ്യാപിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →