സൗദിയില്‍ വേതനം ഇനി മണിക്കൂര്‍ അടിസ്ഥാനത്തില്‍

ജിദ്ദ: സൗദി അടിമുടി മാറുകയാണ്. ഇനി സ്വകാര്യമേഖലയില്‍ വേതനം മണിക്കൂര്‍ അടിസ്ഥാനത്തിലായിരിക്കും കണക്കുകൂട്ടുക. ലക്ഷ്യം ഒന്നുമാത്രം. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമാണ് ഇത്തരത്തില്‍ മാറ്റം കൊണ്ടുവരുന്നത്. വിദേശികള്‍ക്കു ലഭിക്കുന്നതിലും കൂടുതല്‍ പ്രതിഫലം സ്വദേശികള്‍ക്ക് കിട്ടുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്.

സ്വദേശികളായ തൊഴിലന്വേഷകര്‍ക്ക് പുതിയ ജോലികള്‍ സൃഷ്ടിക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇവര്‍ക്ക് സൗകര്യപ്രദമായ ജോലി കണ്ടെത്താനുള്ള അവസരങ്ങളുണ്ടാവും. സ്ഥിരംജോലിക്കാരനാക്കാന്‍ ഇവരെ ക്രമേണ പ്രാപ്തരാക്കും. ഇതിലൂടെ കഴിവുകളും വൈദഗ്ധ്യവും വര്‍ധിപ്പിക്കും. കോവിഡ് മഹാമാരിയും എണ്ണവിലയിലെ അസമത്വങ്ങളും മൂലം സംജാതമായ നിലവിലെ പ്രതിസന്ധിയെ മറികടന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാന്‍ പുതിയ തൊഴില്‍രീതി സഹായമാവുമെന്നാണ് കണക്കുകൂട്ടല്‍.

Share
അഭിപ്രായം എഴുതാം