വഡോദര: ഏപ്രില്‍ 12 മുതല്‍ കൊറോണ ചികിത്സയിലാണ് 19കാരനായ ഈ രോഗി. ഇതിനോടകം 7 തവണ പരിശോധന നടത്തി. എല്ലാം പോസിറ്റീവായി. സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടതുകൊണ്ടാണ് ഇയാള്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയത്. ഇതുവരേയും കൊറോണ രോഗത്തിന്റെ ഒരു ലക്ഷണവും പ്രകടമായിട്ടില്ല. വഡോദരയിലെ റെയില്‍വെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ജയ് പട്ണി എന്ന ഈ രോഗിയുള്ളത്. ഒരു മാസമായി ഇയാള്‍ ആശുപത്രിയില്‍ കഴിയുകയാണ്. മാതാപിതാക്കള്‍ ഗോപ്ത്രി മെഡിക്കല്‍ കോളേജില്‍ ആിരുന്നു. പരിശോധനയില്‍ നെഗറ്റീവായതോടെ ഡിസ്ചാര്‍ജായി. രണ്ടു തവണ നെഗറ്റീവാകാതെ ജയ് പട്ണിക്ക് ആശുപത്രി വിടാന്‍ കഴിയുകയില്ല.