ചാലില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ചാടിയ മാതാവും മരണപ്പെട്ടു.

കോട്ടയം: മാതൃദിനമായ ഇന്ന് (10-05-2020)ന് കോട്ടയത്ത് കോതക്കുറിശിയില്‍ നിന്ന് ദാരുണമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. രണ്ടര വയസ്സുള്ള മകനെ ഒഴുക്കില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തില്‍ മാതാവ് മരണപ്പെട്ടു. കുരിയന്‍ ചാലില്‍ വലിയകുളത്തില്‍ രാജേഷിന്റെ ഭാര്യ ഓബി(34), മകന്‍ അദ്വൈത്(2.5) എന്നിവരാണ് മരിച്ചത്.

കുളിച്ചു കൊണ്ടിരിക്കെ രണ്ടര വസുള്ള മകന്‍ വെള്ളത്തില്‍ വീണു. കുട്ടിയെ രക്ഷിക്കാനായി ചാടിയ അമ്മയും മരണപ്പെട്ടു. ഉച്ചയ്ക്ക് 3.30 ണണിയോടെയാണ് സംഭവം. ചാലില്‍ കുളിക്കാന്‍ പോയതാണ് ഓബി. അതിനിടെ 2.5 വയസു മാത്രം പ്രായമുള്ള മകന്‍ അദ്വൈത് ഒഴുക്കില്‍ പെട്ടു. കുട്ടിയെ രക്ഷിക്കാന്‍ ചാലിലേക്ക് ചാടിയ അമ്മയ്ക്കും രക്ഷപ്പെടാനായില്ല. പോലീസെത്തി. ഇന്‍ക്വസ്റ്റ് കഴിഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് വിട്ടു കൊടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →