വീട്ടമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു

കാടാമ്പുഴ: വീട്ടമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് നേരിട്ട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കാടാമ്പുഴ ജാറത്തിങ്ങലില്‍ തടംപറമ്പ് കുഴഞ്ഞില്‍തൊടി സാവിത്രിയാണ് (50) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മായാണ്ടിയെ (55) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം വെള്ളിയാഴ്ച രാവിലെ ഏഴോടെ മായാണ്ടി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

മകനും കുടുംബവും താമസം വേറെയായതിനാല്‍ വീട്ടില്‍ ഇവര്‍ രണ്ടുപേരും മാത്രമായിരുന്നു. കാടാമ്പുഴ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ റിയാസ് രാജ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊന്നാനി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. മകന്‍: അരുണ്‍കുമാര്‍. മരുമകള്‍: സൗമിനി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →