സൈക്കിളില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍യാത്രിക ലോറികയറി മരിച്ചു.

മൂവാറ്റുപുഴ: സൈക്കിളില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രിക ലോറികയറി മരിച്ചു. മൂവാറ്റുപുഴയിലെ സ്വകാര്യ ലാബ് ജീവനക്കാരിയായ തൃക്കളത്തൂര്‍ കാട്ടുചിറയില്‍ അനീഷിന്റെ ഭാര്യ സരിത (35)യാണ് മരിച്ചത്. പെരുമ്പാവൂര്‍- മൂവാറ്റുപുഴ റൂട്ടില്‍ പള്ളിച്ചിറങ്ങരയില്‍ വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്.

ഉച്ചഭക്ഷണം എടുക്കാന്‍ യുവതി മറന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ്, ഭക്ഷണപ്പൊതിയുമായി ബൈക്കില്‍ പിന്നാലെ ചെന്നു. ഭര്‍ത്താവ് വരുന്നതുകണ്ട് ഇരുചക്രവാഹനം നിര്‍ത്തുന്നതിനിടെ സമീപത്തുകൂടി വന്ന സൈക്കിളില്‍ തട്ടുകയായിരുന്നു. ഇതോടെ യുവതി റോഡിലേക്ക് വീണു. ഈ സമയം ഇതുവഴി വന്ന ലോറി കയറിയിറങ്ങി സരിത തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് അനീഷ് പെയിന്റിങ് തൊഴിലാളിയാണ്. നാലാം ക്ലാസ് വിദ്യാര്‍ഥിനി അനന്യ, യുകെജി വിദ്യാര്‍ഥിനി അമന്യ എന്നിവര്‍ മക്കളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →