പള്ളിയില്‍നിന്ന് 32 ലക്ഷം തട്ടി ഒളിവില്‍പോയി കൈക്കാരന്‍ പിടിയില്‍

കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയില്‍നിന്ന് 32 ലക്ഷം രൂപ പലതവണയായി തട്ടിയെടുത്തശേഷം ഒളിവില്‍പോയി കൈക്കാരന്‍ പിടിയില്‍. തെള്ളകം കുറുപ്പന്തറ മുകളേല്‍ ഡിജുവിനെ(45)യാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. പ്രതിയെ കണ്ണൂരില്‍നിന്നാണ് പിടികൂടിയത്.

2019 ഓഗസ്റ്റ് മുതല്‍ 2020 ഫെബ്രുവരി വരെയുള്ള കാലയളവില്‍ പള്ളിയില്‍നിന്ന് കുമാരനല്ലൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ അടയ്ക്കാന്‍ ഏല്‍പ്പിച്ച പണം വ്യാജ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കി തട്ടിയെടുക്കുകയായിരുന്നു. ഇതിനായി ബാങ്കിന്റെ വ്യാജ സീലും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. ജനുവരിയില്‍ പെരുന്നാളിനോടനുബന്ധിച്ച് പെയിന്റിങ് ജോലികള്‍ക്കായി നല്‍കിയ പണത്തില്‍ ക്രമക്കേട് കണ്ടതിനെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബാങ്കിലും തട്ടിപ്പു നടത്തിയതായി കണ്ടെത്തിയത്.

ലോക്ക്ഡൗണ്‍ പാസ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് ഡിജു പിടിയിലായത്. കണ്ണൂരില്‍നിന്ന് നാട്ടിലേക്കു പോരാനായി ഡിജു പാസിന് അപേക്ഷ നല്‍കിയിരുന്നു. ഇതിനായി നടത്തിയ അന്വേഷണത്തിലാണ് സംശയംതോന്നി പൊലീസ് പിടികൂടി ചോദ്യംചെയ്തതും തട്ടിപ്പുനടത്തി ഒളിവില്‍ കഴിയുന്ന ആളാണെന്നു തിരിച്ചറിഞ്ഞതും. പൊലീസ് ഇയാളെ വെള്ളിയാഴ്ച പള്ളിയില്‍ എത്തിച്ച് തെളിവെടുപ്പു നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →