ബാബറി മസ്ജിദ് തകര്‍ത്തതു സംബന്ധിച്ച കേസ് വിചാരണ ഓഗസ്റ്റ് 31-ന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ സിബിഐ കോടതിക്ക് സുപ്രീം കോടതി ഉത്തരവ്


ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത സംബന്ധിച്ച് സിബിഐ കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ വിചാരണ ഓഗസ്റ്റ് 31-ന് മുമ്പ് പൂര്‍ത്തീകരിക്കുവാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി.

1992 ഡിസംബര്‍ 6 നാണ് കേസിനാസ്പദമായ സംഭവം. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരടക്കം കേസിലെ പ്രതികളുടെ വിചാരണയാണ് പൂര്‍ത്തീകരിക്കുന്നത്.

ജസ്റ്റിസുമാരായ ആര്‍ എഫ്‌ നരിമാന്‍, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. 2020 ഏപ്രില്‍ മാസത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവ് നല്‍കിയിരുന്നതാണ്.വിചാരണ പൂര്‍ത്തീകരിക്കുന്നതിന് വീണ്ടും സമയം ആവശ്യപ്പെട്ടുകൊണ്ട് ജഡ്ജി നല്‍കിയ കത്തില്‍ തീരുമാനമെടുത്തുകൊണ്ടാണ് ഓഗസ്റ്റ് 31 അവസാന സമയമായി നിശ്ചയിക്കപ്പെട്ടത്.

കേസിലെ തെളിവുകള്‍ രേഖപ്പെടുത്തുന്നതിനായി ആറുമാസത്തെ സമയം 2019 ജൂലൈ 19 ല്‍ അനുവദിച്ചിരുന്ന കാര്യം വിചാരണ കോടതിയെ സുപ്രീം കോടതി ഓര്‍മിപ്പിച്ചു. ഇപ്പോള്‍ ഒന്‍പതു മാസം കഴിഞ്ഞിരിക്കുന്നു. തെളിവുകളുടെ രേഖപ്പെടുത്തല്‍ പൂര്‍ത്തിയായിട്ടില്ല. വീഡിയോ കോണ്‍ഫറന്‍സിഗ് സൗകര്യമുള്ളത് പ്രയോജനപ്പെടുത്തി കോടതി നടപടികള്‍ പൂര്‍ത്തീകരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →