തായ്‌ലൻഡിൽ ആനകള്‍ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു

ചിയാങ് മായി: ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനാളുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. കാല്‍നടയായും സൈക്കിളിലും മറ്റും. പ്രവാസ ജീവിതത്തിന്റെ സമ്പാദ്യങ്ങള്‍ കെട്ടി ചുമന്നുകൊണ്ട്. തായ്‌ലൻഡിലെ മഹാനഗരങ്ങളില്‍ നിന്ന് മടങ്ങുന്നത് ആനകളാണ്. പാപ്പാന്മാരും ഉടമസ്ഥരും സഹായികളും അടങ്ങുന്ന വലിയൊരു സംഘം ആനക്കൂട്ടത്തെ അനുഗമിക്കുന്നുണ്ട്. ആനകള്‍ ഇത്രയും കാലം മഹാനഗരങ്ങളിലെ ടൂറിസ്റ്റ് സങ്കേതങ്ങളില്‍ സഞ്ചാരികളെ ആഹ്‌ളാദിപ്പിക്കാന്‍ ജോലി ചെയ്യുകയായിരുന്നു. തായ്ലന്റ് ടൂറിസത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു ആന പാര്‍ക്കുകളും ആനപ്പുറത്തുള്ള സഞ്ചാരങ്ങളും. കോടിക്കണക്കിനു രൂപയുടെ വരുമാനം ആയിരുന്നു ഉണ്ടായിരുന്നത്. ലോക്ക്ഡൗണില്‍ എല്ലാം തകര്‍ന്നു. ആനകള്‍ക്ക് പണി ഇല്ലാതായി. ഏറ്റവും കുറഞ്ഞത് 300 കിലോ ഭക്ഷണം വേണം ഒരു ആനയ്ക്ക് ദിവസവും. പണം ഉണ്ടാക്കി തന്നു കൊണ്ടിരുന്ന ആന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഇപ്പോള്‍ ബാധ്യതയാണ്. അതോടെ ആനകളുടെ മടക്കയാത്ര തുടങ്ങി.

എല്ലാ പ്രവാസിക്കും മടങ്ങി ചെല്ലാന്‍ ഒരു ഗ്രാമം ഉള്ളതുപോലെ തായ്‌ലൻഡിലെ ആനകള്‍ക്കും സ്വന്തമായി ഒരു ദേശം ഉണ്ട്. മായി ചായേം എന്നാണ് പ്രദേശത്തിന് പേര്.

എല്ലാ പ്രവാസിക്കും മടങ്ങി ചെല്ലാന്‍ ഒരു ഗ്രാമം ഉള്ളതുപോലെ തായ്‌ലൻഡിലെ ആനകള്‍ക്കും സ്വന്തമായി ഒരു ദേശം ഉണ്ട്. മായി ചായേം എന്നാണ് പ്രദേശത്തിന് പേര്. കാരേന്‍ എന്ന വര്‍ഗ്ഗക്കാരുടെ പ്രദേശമാണിത്. പരമ്പരാഗതമായി ആനയെ വളര്‍ത്തി ജീവിക്കുന്നവരാണ് ഈ വിഭാഗക്കാര്‍. ഇവിടെവച്ച് ഇവര്‍ പരിശീലിപ്പിച്ച ആനകളാണ് തായ്‌ലൻഡിലെ സഞ്ചാര കേന്ദ്രങ്ങളില്‍ ജോലിയെടുക്കുന്നത്. 20-25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിശീലനം കഴിഞ്ഞ് കുട്ടിക്കാലത്ത് ഗ്രാമം വിട്ടു പോയ ആനകള്‍ ഇപ്പോള്‍ മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്.

അത്ഭുതകരമായ കാര്യം കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ആനകള്‍ക്കും ഉണ്ട് എന്നതാണ്. പല ആനകളും പഴയ സ്ഥലങ്ങള്‍ ഓര്‍ത്തെടുക്കുന്നു. ആനയെ വളര്‍ത്തി ജീവിക്കുന്നവരുടെ കുട്ടികള്‍ ആനകള്‍ മടങ്ങിവന്നതിന്റെ ഉത്സാഹത്തിലാണ്. കുട്ടികളെ കിട്ടിയതിന്റെ ഉല്ലാസത്തിലാണ് ആനകളും

അത്ഭുതകരമായ കാര്യം കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ആനകള്‍ക്കും ഉണ്ട് എന്നതാണ്. പല ആനകളും പഴയ സ്ഥലങ്ങള്‍ ഓര്‍ത്തെടുക്കുന്നു. പുഴയും പുല്‍മേടും ഗ്രാമങ്ങളുടെ അതിര്‍ത്തിയിലെ കാടും എല്ലാം നല്ല പരിചയം. ആനകള്‍ കുട്ടികളായിരുന്നപ്പോള്‍ അവരുടെ ചങ്ങാതിമാരായിരുന്നവര്‍ വളര്‍ന്ന് എവിടെയൊക്കെയോ പോയി. പക്ഷേ ഗ്രാമത്തില്‍ ഇപ്പോഴും കുട്ടികളുണ്ട്. ആനയെ വളര്‍ത്തി ജീവിക്കുന്നവരുടെ കുട്ടികള്‍ ആനകള്‍ മടങ്ങിവന്നതിന്റെ ഉത്സാഹത്തിലാണ്. കുട്ടികളെ കിട്ടിയതിന്റെ ഉല്ലാസത്തിലാണ് ആനകളും-ആനകളുടെ ഉല്ലാസഭരിതമായ ഗ്രാമ ജീവിതത്തെപ്പറ്റി സേവ് എലിഫന്റ് ഫൗണ്ടേഷന്റെ പ്രസിഡന്റ് സായിംഗ് ഡേന്‍ ചായിലേര്‍ട്ട് പറഞ്ഞു.

നൂറിലധികം ആനകള്‍ ഇതിനോടകം ഗ്രാമത്തില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇനി എന്ന് മടങ്ങി പോകും എന്ന് അറിയില്ല. ഗ്രാമത്തില്‍ ആനകളെ പരിപാലിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഗ്രാമ അതിര്‍ത്തിയിലുള്ള സമൃദ്ധമായ കാട്ടിലേക്ക് കൂട്ടമായി ആനകളെ കൊണ്ടുപോയി മേയ്ച്ച് വരികയാണ് പതിവ്. അതിന് അധികം പണത്തിന്റെ കാര്യമില്ല. ഇങ്ങനെ ആനകളെ പോറ്റി വളര്‍ത്തുന്ന വിഭാഗക്കാര്‍ മാത്രമുള്ള ഗ്രാമങ്ങളാണ് മേഖലയിലേത്.

ആനകളുടെ ഗ്രാമത്തിലേക്കുള്ള മടക്കയാത്ര വളരെ ദീര്‍ഘമായിരുന്നു. ഒരു ദിവസം 7.5 കിലോമീറ്റര്‍ ആണ് നടന്നിരുന്ന ദൂരം. 200 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ഗ്രാമത്തില്‍ എത്തിയത്. കൊറോണയും ലോക്ക്ഡൗണും ആനകള്‍ക്ക് കുട്ടിക്കാലത്തെക്കുള്ള മടക്കത്തിന്റെ അനുഭവം നല്‍കിയിരിക്കുകയാണ്. ആന വളര്‍ത്തുകാരുടെ ഗ്രാമത്തില്‍ ഉത്സവം വന്നതു പോലെയാണ് കാര്യങ്ങള്‍.

Share
അഭിപ്രായം എഴുതാം