പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ്- 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഷോളയൂര്‍ വരകംപതി ഊരില്‍ യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് ഡിഎംഒ കെപി റീത്ത അറിയിച്ചു. ഷോളയൂര്‍ പഞ്ചായത്തിലെ വരഗംപാടി ഊരില്‍ വെള്ളിങ്കിരിയുടെ മകന്‍ കാര്‍ത്തിക് (23) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. മരിച്ച കാര്‍ത്തികിന്റെ കൊവിഡ്- 19 പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡിഎംഒ അറിയിച്ചു.
Also Read….അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു
കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ മരണത്തിന് പോയിവന്നശേഷം ഏപ്രില്‍ 29 മുതല്‍ വീട്ടില്‍ കൊവിഡ്- 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഈ മാസം ആറിന് വയറുവേദനയെ തുടര്‍ന്ന് കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് ഏഴിന് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. അവിടെനിന്ന് രോഗം മൂര്‍ച്ഛിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനാണ് കാര്‍ത്തിക് മരിച്ചത്.

