പോക്‌സോ കേസുകളിലെ പ്രതിയായ മധ്യവയസ്‌കന്‍ കോടതി കെട്ടിടത്തില്‍നിന്ന് ചാടി; പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍

മഞ്ചേരി: നിരവധി പോക്‌സോ കേസുകളിലെ പ്രതിയായ മധ്യവയസ്‌കന്‍ കോടതി കെട്ടിടത്തില്‍നിന്ന് ചാടി. കിഴക്കേ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടി(56)യാണ് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് ചാടിയത്. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആലിക്കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍ക്ക് മാനഹാനി വരുത്തിയന്ന പരാതിയില്‍ ഏപ്രില്‍ 17ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ റിമാന്‍ഡിലായിരുന്നു. ഇതിനിടെ ഏപ്രില്‍ 27ന് സമാനസ്വഭാവമുള്ള വേറൊരു കേസും ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കെട്ടിടത്തില്‍നിന്ന് ചാടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →