തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (05-05-2020) ആര്‍ക്കും കോവിഡ് ഇല്ല. രോഗമുക്തരായവര്‍ 7 പേര്‍. കോട്ടയത്ത് ആറു പേര്‍ക്കും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് രോഗമുക്തി നേടിയതോടെ കോട്ടയത്തും പത്തനംതിട്ടയിലും കോവിഡ് രോഗികള്‍ ഇല്ലാതായി. ഈ ജില്ലകളെ കൂടാതെ തൃശൂര്‍ ,ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലും കോവിഡ് രോഗമുക്തമാണ്. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധിച്ച 540 പേരില്‍ ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത് 30 പേരാണ്. 14402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമായി 14670 പേര്‍ നിരീക്ഷത്തിലുണ്ട്. 34599 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചതില്‍. 34,063 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.