കോലാര്‍: മുന്നില്‍ വന്നുചാടിയ പാമ്പിനെ മദ്യപന്‍ പിടിച്ചെടുത്ത് കടിച്ചുമുറിച്ച് കഷണങ്ങളാക്കി. എന്നെ വഴിതടയാന്‍ നിക്ക് എങ്ങനെ ധൈര്യവന്നൂ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം. കര്‍ണാടകയിലെ കോലാറില്‍ കുമാര്‍ എന്നയാളാണ് പാമ്പിനോട് ഇവ്വിധം അക്രമം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്.
കര്‍ണാടകത്തില്‍ മദ്യവില്‍പന പുനരാരംഭിച്ചശേഷം നിരവധി അനിഷ്ടസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാതെ മദ്യക്കടയുടെ മുമ്പില്‍ ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നതും 52,000 രൂപയ്ക്ക് ഒരാള്‍ മദ്യം വാങ്ങിയതും മദ്യപിച്ച് അവശനായ മറ്റൊരാള്‍ അഴുക്കുചാലില്‍വീണു മരിച്ചതും ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.