രാത്രി ജനല്‍ തകര്‍ത്ത് സ്ത്രീകളുടെ മുമ്പില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചിരുന്ന ബ്ലാക്ക് മാന്‍ പിടിയില്‍


കോഴിക്കോട് :രാത്രികാലങ്ങളില്‍ ഇതില്‍ നഗ്‌നനായി സഞ്ചരിക്കുകയും വീടുകളുടെ ജനല്‍ തകര്‍ത്ത് സ്ത്രീകളുടെ മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു ഭീതിപരത്തിയ ബ്ലാക്ക് മാന്‍ കോഴിക്കോട് പോലീസിന്റെ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശി അജ്മലിനെയാണ് പോലീസ് പിടികൂടിയത്.

ഇന്നലെ 02/05/2020 ശനിയാഴ്ച പുലര്‍ച്ചെ നഗരത്തിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിന്റെ പരിസരത്ത് നിന്നുമാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളാണ് അജ്മലിനെ കുടുക്കിയത്. പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ 25 മൊബൈല്‍ ഫോണുകളും സ്വര്‍ണ്ണാഭരണങ്ങളും ഉണ്ടായിരുന്നു. കസബ സി.ഐ ബിനു തോമസ്, എസ്.ഐ സിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയില്‍ എടുത്തു.

ഒരു പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന പ്രതി കോവിഡിന്റെ ഇളവില്‍ പുറത്തിറങ്ങിയതാണ്. നഗരത്തിലെ ഒരു നഴ്സിന് നേരെ ഉണ്ടായ ലൈംഗികഅതിക്രമത്തിനായിരുന്നു ശിക്ഷ. നഗരത്തില്‍ പലയിടങ്ങളിലായ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും സ്ത്രീകളുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ വിനോദം. വനിതാ ഹോസ്റ്റലുകളിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കാനും ശ്രമിച്ചതായി പരാതിയുണ്ട്. രാത്രി ഇറങ്ങി നടക്കുന്നതുകൊണ്ട് ബ്ലാക്ക് മാന്‍ എന്നപേരിലാണ് ഇയാള്‍ അറിയപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →