റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: സി ആര്‍ പി എഫിലെ ഉന്നത ഉദ്യോഗസ്ഥന്റെ പേഴ്‌സനല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സി ആര്‍ പി എഫ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അടച്ചു. അണുവിമുക്തമാക്കി ഇനി ഓര്‍ഡര്‍ കിട്ടിയതിനു ശേഷം മാത്രമേ തുറക്കുകയുള്ളൂ. ഒഫീസ് നിന്നിരുന്ന മുഴുവന്‍ കോംപ്ലക്‌സും ഡയറക്ടര്‍ ജനറല്‍, സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരുടെ ഓഫീസും വീടുകളും അണുവിമുക്തമാക്കും. നിത്യവും ജോലിക്ക് വന്നു കൊണ്ടിരുന്ന ലോഹി റോഡിലുള്ള ഒഫീസാണ് അടച്ചിട്ടത്. അവിടെയുള്ള ഉന്നത ഓഫീസര്‍മാരും ക്വാറന്റൈനില്‍ പ്രവേശിച്ചു. എല്ലാ യൂണിറ്റുകള്‍ക്കും അടിയന്തിര സന്ദേശം നല്‍കുന്നതിനുള്ള ഒരു കണ്‍ട്രോള്‍ റൂമും ഈ കോെപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്നു.

കോവിഡ് ബാധ സി ആര്‍ പിഎഫിനെ വേട്ടയാടുകയാണ്. സേന അംഗങ്ങള്‍ക്കിടയില്‍ കോവിഡ് പടര്‍ന്നു പിടിച്ചത് ഏറെ ആശങ്കപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കിഴക്കന്‍ ഡല്‍ഹിയിലെ ക്യാംപില്‍ 58 സിആര്‍പിഎഫ് ജവാന്മാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. മയൂര്‍ വിഹാര്‍ ഫേസ് 3 ഖോഡ കോളനിയിലെ 31ാം ബറ്റാലിയനിലെ ജവാന്മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 24ന് ഒമ്പതുപേര്‍ക്കും 25ന് 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മെയ് ഒന്നിന് 12 പേര്‍ക്കും ഏപ്രില്‍ 30ന് 45 പേര്‍ക്കുമാണ് പിന്നീട് രോഗബാധ സ്ഥിരീകരിച്ചത്.

സിആര്‍പിഎഫിലെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 127 ആയി. ഇവിടെത്തന്നെ 55-കാരനായ ഒരു സിആര്‍പിഎഫുകാരന്‍ കഴിഞ്ഞദിവസം മരണമടഞ്ഞിരുന്നു. എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മരിച്ചത്. അസം സ്വദേശിയായ ഇദ്ദേഹത്തിന് പ്രമേഹമടക്കമുള്ള രോഗങ്ങളുണ്ടായിരുന്നു. രോഗം ബാധിച്ചവരെല്ലാം മണ്ടാവലിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലാണുള്ളത്. സംഘത്തിലെ നൂറോളം പേരുടെ ഫലംകൂടി ലഭിക്കാനുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *