വയനാട്: വയനാട്ടിലേക്ക് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്ക് കോവിഡ്. ഇതോടെ വയനാടിനെ ഗ്രീന്‍സോണില്‍ നിന്നും ഓറഞ്ച് സോണിലേക്കി ഉള്‍പ്പെടുത്തി. ഏപ്രില്‍ 26 നാണ് ഇയാള്‍ ചെന്നൈയിലെ മാര്‍ക്കറ്റില്‍ നിന്നും ചരക്കെത്തിച്ച് തിരികെ വന്നത്. അതിനു ശേഷം ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ശേഷം ഏപ്രില്‍ 28നു സാംപിള്‍ ശേഖരിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കിടെ വയനാട്ടില്‍ നിന്നും ശേഖരിച്ച 300 സാംപിളുകളില്‍ ഒരെണ്ണം ഇയാളുടേതാണ്. കുറുക്കന്മൂല പി എച്ച് സിയുടെ പരിധിയിലാണ് ഇയാളുടെ വീട്. ഇയാളുടെ സഹായിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വയനാട്ടില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഗ്രീന്‍സോണിലായിരുന്നു വയനാട്. സംസ്ഥാനത്ത് ഇതുവരെ രോഗംബാധിച്ചത് 499 പേര്‍ക്കാണ്. 96 പേരാണ് ചികിത്സയിലുള്ളത്. 21894 പേരില്‍ 21494 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

