സംസ്ഥാനങ്ങള്‍ക്ക് പുറത്ത് പോകുന്നതിന് പാസ് അനുവദിക്കുന്നതിനായി കളക്ടര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം : അതിഥി ത്തൊഴിലാളികളല്ലാത്ത കേരളത്തിൽ കുടുങ്ങിപ്പോയവർക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദേശങ്ങളായി. കേന്ദ്ര സർക്കാർ ഉത്തരവിന് വിധേയമായി സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ടവർക്കുള്ള പാസ് അനുവദിക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടർമാർ പാലിക്കേണ്ട നിർേദശങ്ങളാണിവ.

കോവിഡ് സംബന്ധ ലക്ഷണങ്ങളില്ലാത്തവർക്കാണ് യാത്രാനുമതി നൽകുക. കാറുകളുൾപ്പെടെയുള്ള വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിച്ചേ യാത്ര ചെയ്യാവൂ. എത്തുന്ന സ്ഥലങ്ങളിൽ /സംസ്ഥാനങ്ങളിൽ ഇവരുടെ ആരോഗ്യനില പരിശോധിക്കുകയും വേണം.

കുടുങ്ങിപ്പോയ വ്യക്തികൾക്ക് പാസുകൾ പരിശോധിച്ച് അനുവദിക്കുന്നത് ജില്ലാ കളക്ടർമാരാണ്.  ഇതിനൊപ്പം നിശ്ചിത ഫോർമാറ്റിൽ ആരോഗ്യ സർട്ടിഫിക്കറ്റും നൽകും.

ആവശ്യാനുസരണം ജില്ലാ ഭരണകൂടം ആരോഗ്യ പരിശോധനയ്ക്കുള്ള കേന്ദ്രങ്ങൾ നിശ്ചയിക്കും. ഈ കേന്ദ്രങ്ങൾ സംബന്ധിച്ച് ആവശ്യമായ അറിയിപ്പും പ്രചാരണവും ജില്ലാ ഭരണകൂടം നൽകണം.

രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികൾക്ക് യാത്രാനുമതിക്കായാണ് മെഡിക്കൽ പരിശോധന. സർട്ടിഫിക്കറ്റിൽ കോവിഡ് പോസിറ്റീവ് സമ്പർക്ക ചരിത്രം ഉൾപ്പെടെ വ്യക്തിയുടെ സെൽഫ് ഡിക്ലറേഷന് അനുസൃതമായി രേഖപ്പെടുത്തും.  യാത്രാ പാസിൽ വാഹന നമ്പർ, അനുമതിയുടെ യാത്രക്കാരുടെ വിവരം തുടങ്ങിയവ രേഖപ്പെടുത്തും.

അഞ്ചു സീറ്റർ കാറുകളിൽ നാലു യാത്രക്കാർക്കും ഏഴു സീറ്റർ കാറുകളിൽ അഞ്ചു യാത്രക്കാർക്കും സാമൂഹ്യ അകലം പാലിച്ച് യാത്രചെയ്യാം. സാനിറ്റൈസറും മാസ്‌കും യാത്രക്കാർ നിർബന്ധമായി ഉപയോഗിക്കണം.

പാസ് അനുവദിച്ച തീയതി മുതൽ രണ്ടുദിവസത്തിനുള്ളിലാകണം യാത്ര ആരംഭിക്കേണ്ടത്. യാത്രാനുമതി സംബന്ധിച്ച് വിവരങ്ങൾ ജില്ലാ കളക്ടർ സൂക്ഷിക്കണം. ദൈനംദിന റിപ്പോർട്ട് സംസ്ഥാനതല വാർ റൂമിൽ നൽകണമെന്നും നിർദേശത്തിൽ പറയുന്നു.

ബന്ധപ്പെട്ട രേഖ: https://prd.kerala.gov.in/ml/node/80352

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →