ഓറഞ്ച് സോണില്‍ വാഹന ഗതാഗതം എങ്ങനെ?

തിരുവനന്തപുരം: ഓറഞ്ച് സോണുകളില്‍ ജില്ലകള്‍ക്കുള്ളിലും ബസ് സര്‍വീസുകള്‍ക്ക് അനുമതിയില്ല. 50 ശതമാനം യാത്രക്കാരുമായി ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയുക ഗ്രീന്‍ സോണില്‍ മാത്രം. ഇതുവരെ കൊവിഡ് കേസുകള്‍ ഇല്ലാത്തതോ കഴിഞ്ഞ 21 ദിവസമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതോ ആയ ജില്ലകളാണ് ഗ്രീന്‍ സോണ്‍.

ഓറഞ്ച് സോണില്‍ സ്വകാര്യ നാല് ചക്ര വാഹനങ്ങള്‍ക്ക് ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേരുമായി യാത്ര ചെയ്യാം. ഇരുചക്ര വാഹനങ്ങള്‍ക്ക് പുറകില്‍ ഒരാളുമായി യാത്ര ചെയ്യാം. ടാക്‌സി, ക്യാബ് എന്നിവയ്ക്ക് ഡ്രൈവര്‍ക്ക് പുറമെ പരമാവധി രണ്ട് യാത്രക്കാര്‍. ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസ് പാടില്ല.

മുന്‍കൂര്‍ അനുമതിയോടെ സ്വകാര്യ വാഹനങ്ങളില്‍ ആശുപത്രി കേസുകള്‍, മരണം പോലെയുള്ള ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യാം. അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്വകാര്യ വാണിജ്യ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാം. മെയ് 17 വരെ ബസ് സര്‍വീസ് നടത്താന്‍ പാടില്ല. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സാഹചര്യത്തിനനുസരിച്ച് ഇളവുകള്‍ നല്‍കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →