സൂറത്ത്: അയൽവാസിയുടെ ഇവിടെ ആറുമാസം പ്രായമുള്ള കുഞ്ഞിനേയും മോഷ്ടിച്ചെടുത്ത് മുങ്ങിയ അന്യസംസ്ഥാന തൊഴിലാളി ദമ്പതികളെ പോലീസ് പിടികൂടി. സൂറത്തിലെ സച്ചിൻ ഏരിയയിൽ നിന്നും ഉത്തർപ്രദേശുകാരായ തൊഴിലാളികളെ മടക്കികൊണ്ടുപോകുന്നത് നടന്നുക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശ് ഫത്തേപൂർ ജില്ലയിലെ ഖർ സോള വില്ലേജിൽ നിന്നുള്ള ഗാന്ധിയ( 25) ഭാര്യ അനിത(24) എന്നിവരെയാണ് സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഫാക്ടറി തൊഴിലാളികളായ ദമ്പതികൾ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടിയെ വെള്ളിയാഴ്ച വൈകിട്ടാണ് മോഷ്ടിച്ചു കൊണ്ടു കടന്നത്. കുട്ടിയെ തുണി തൊട്ടിലിൽ കിടത്തി ഉറക്കിയശേഷം ബിസ്ക്കറ്റ് വാങ്ങുവാൻ മാതാവ് പുറത്തേക്ക് പോയ തക്കം നോക്കി അനിത കുട്ടിയെയും എടുത്ത് ഭർത്താവിനൊപ്പം സാധനങ്ങളെല്ലാം പാക്ക് ചെയ്തു പോവുകയായിരുന്നു. മടങ്ങിയെത്തിയ മാതാവ് കുട്ടിയെ കാണാതെ വന്നതോടെ ബഹളം വച്ച് കരഞ്ഞു. അയൽവാസികള്‍ ചേർന്ന് പോലീസിനെ വിവരം അറിയിച്ചു. അടുത്ത മുറിയിലെ താമസക്കാർ സാധനം എല്ലാം എടുത്തു മുറിപൂട്ടി പോയത് ശ്രദ്ധയിൽപ്പെട്ടു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു ട്രക്കിൽ കയറി ദമ്പതികൾ വഡോദര റെയിൽവേ സ്റ്റേഷനിലേക്ക് പോയതായി വിവരം ലഭിച്ചു. സിറ്റി പോലീസ് കമ്മീഷണർ ക്രൈംബ്രാഞ്ച് വിഭാഗത്തിന് ചുമതല നൽകി അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് കമ്മീഷണർ ജയദീപ് സിംഗ് ജഡേജയുടെ നേതൃത്വത്തിലുള്ള പോലീസ് റെയിൽവേ സ്റ്റേഷനിൽ എത്തി. ഉത്തർപ്രദേശിലേക്ക് മടങ്ങിപ്പോകുന്ന തൊഴിലാളികളുടെ തിരക്ക് ഉണ്ടായിരുന്നു എങ്കിലും കൈക്കുഞ്ഞുമായി ആയി എത്തിയ ദമ്പതികളെ പെട്ടെന്ന് പിടികൂടാനായി.
സ്വന്തം കുഞ്ഞായി വളർത്തുവാനുള്ള മോഹം കൊണ്ട് എടുത്തുകൊണ്ടു പോയതാണ് ആണെന്ന് ഇരുവരും പോലീസിനോട് വെളിപ്പെടുത്തി. ഇവർക്ക് ജനിച്ച രണ്ടു കുട്ടികളും രോഗം ബാധിച്ച് മരിച്ചു പോയിരുന്നു. ഇതാണ് അയലത്തെ നവജാതശിശുവിനെ മോഷ്ടിച്ചു കൊണ്ടു പോകാൻ പ്രേരിപ്പിച്ചത്.