കൊല്ലം :പ്രവാസിയായ യുവാവ് ഒമാനില്‍ തൂങ്ങിമരിച്ചത് അത് ടൗണില്‍ വിവാഹം മുടങ്ങി പോയ നിരാശ മൂലം.
പരവൂര്‍ മുതുകുളം കുനിയില്‍ അഭിലാഷ് ( 28 ) നെയാണ് ഒമാനിലെ സഹമില്‍ രാത്രി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. നാലുവര്‍ഷമായി ഒമാനിലുള്ള അഭിലാഷ് ഒരു കുടിവെള്ള കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ വിവാഹം ജൂണ്‍ മാസത്തില്‍ നടത്തുവാന്‍ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു. എന്നാല്‍ ലോക് ഡൗണിനെ തുടര്‍ന്ന് വിവാഹം മാറ്റി വയ്ക്കുവാന്‍ നിര്‍ബന്ധിതമായി. വിവാഹം മുടങ്ങി പോകുമെന്ന ആശങ്കയും ഉണ്ടായിരുന്നു. സഹം ആശുപത്രിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.