തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതു സംബന്ധിച്ച് ദുരന്തനിവാരണ സേനയുമായി ചര്‍ച്ചചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തികളില്‍ ഒരു റോഡ് ഒഴിവാക്കി ബാക്കി എല്ലാ റോഡുകളും അടയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവരെയും അവരുടെ അയല്‍വാസികളെയും ഫോണില്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. 3.4 ലക്ഷം വീടുകളില്‍ പൊലീസ് സന്ദര്‍ശനം നടത്തുകയോ ഫോണ്‍ മുഖേന ബന്ധപ്പെടുകയോ ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

